Ayyappan Marthandapillai

Ayyappan Marthandapillai

Any

Reading

Problem

Historical Leader

1705-1763

Nil

Other, Nil

Nil

Back

NIL

തിരുവിതാംകൂറില്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ കാലത്തെ ദളവയായിരുന്ന അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള 1705-ല്‍ ജനിച്ചു. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളില്‍ അറിവും വൈദ്യം, ജ്യോതിഷം, മന്ത്രം, ആയുധപ്രയോഗം എന്നിവയില്‍ പാണ്ഡിത്യവും ഉണ്ടായിരുന്നു. മുഞ്ചിറക്കളരിയിലെ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ ഭയന്ന് സഞ്ചരിച്ച സമയത്ത് മുഞ്ചിറക്കളരിയിലെത്തുകയും അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയെ പരിചയപ്പെടുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മ രാജാവായപ്പോള്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയെ പട്ടാളം വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി നിയമിച്ചു. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തെ ദളവ രാമയ്യന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം, 1756-ല്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയെ ദളവയുടെ ചുമതല ഏല്പിച്ചു. പിന്നീട് കാര്‍ത്തികതിരുനാള്‍, രാജാവായപ്പോള്‍ ദളവസ്ഥാനം അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയ്ക്ക് ലഭിച്ചു. നീതിപരിപാലനം കര്‍ക്കശമായി പാലിക്കുകയും രാജ്യാതിര്‍ത്തികളില്‍ കോട്ടകള്‍ പണിയിപ്പിക്കുകയും നികുതി വകുപ്പ് പുനഃസംഘടിപ്പിക്കുകയും തരിശുഭൂമികള്‍ കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്തു. കവികള്‍, കലാകാരന്‍മാര്‍ എന്നിവരെ ആദരിക്കുകയും ചെയ്തിരുന്നു ഇദ്ദേഹത്തിന്റെ ചങ്ങാതിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. തിരുവിതാംകൂറിന്റെ നാനാരീതിയിലുമുള്ള ഭരണപ്രക്രിയയില്‍ തികഞ്ഞ പാടവം പ്രദര്‍ശിപ്പിച്ചിരുന്ന ഇദ്ദേഹം 1763-ല്‍ അന്തരിച്ചു.

              
Back

  Date updated :