Ayyappan A.

Ayyappan A.

Any

Reading

Problem

Scientist

1905-1988

Maruthayoor

Trichur, Nil

Nil

Back

NIL

നരവംശ ശാസ്ത്രജ്ഞനായ അയ്യപ്പന്‍ തൃശൂര്‍ ജില്ലയിലെ മരുതയൂരില്‍ 05-12-1905-ല്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് പി.എച്ച്.ഡി.യും നേടിയ ഇദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ നരവംശശാസ്ത്ര മേധാവിയായി പ്രവര്‍ത്തിച്ചു. ചെന്നൈ മ്യൂസിയം-ആര്‍ട്ട് ഗ്യാലറി ഡയറക്ടര്‍, അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല വിസിറ്റിംഗ് പ്രൊഫസര്‍, ഒറീസ്സാ ഗവണ്‍മെന്റിന്റെ ട്രൈബല്‍ റിസര്‍ച്ച് ബ്യൂറോ ഡയറക്ടര്‍, ഉത്കല്‍ സര്‍വകലാശാലയില്‍ നരവംശ ശാസ്ത്രമേധാവി, റൂറല്‍ വെല്‍ഫെയര്‍ വകുപ്പ് ഡയറക്ടര്‍, കേരള സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. ശരത്ചന്ദ്രറോയ് ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ റോയല്‍ ആന്ത്രോപോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ഓണററി ഫെല്ലോ ആയിരുന്നു. ഭാരതപ്പഴമ എന്ന മലയാള ഗ്രന്ഥവും ഫിസിക്കല്‍ ആന്ത്രോപോളജി ഓഫ് ദി നായാഡീസ് ഓഫ് മലബാര്‍, ദി പേഴ്സനാലിറ്റി ഓഫ് കേരള തുടങ്ങിയ ഇംഗ്ളീഷ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 28-06-1988-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :