Ayyankaly

Ayyankaly

Any

Reading

Problem

Social reformers

1863-1941

Venganoor

Trivandrum, Nil

Nil

Back

NIL

പ്രമുഖ ഹരിജന്‍ നേതാവായ അയ്യന്‍കാളി 28-08-1863-ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂരില്‍ ജനിച്ചു. തിരുവിതാംകൂറിലെ കര്‍ഷകത്തൊഴിലാളികളുടെ പണിമുടക്കു സമരം നയിച്ചത് ഇദ്ദേഹമാണ്. 1905-ല്‍ ഇദ്ദേഹം സാധുജനപരിപാലനയോഗം രൂപീകരിച്ചു. സംഘാടനവും ശക്തിപ്രകടനവും നടത്തി കീഴ്ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്യ്രം നേടിയെടുത്തു. 1910-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം ഉണ്ടായിരുന്നു. 1914-ല്‍ ഹരിജന ബാലര്‍ക്ക് വിദ്യാലയപ്രവേശനം, സൌജന്യ ഉച്ചഭക്ഷണം, സൌജന്യ നിയമസഹായം എന്നിവയ്ക്ക് വേണ്ടി വാദിക്കുകയും നേടിയെടുക്കുകയും ചെയ്തു. 1926-ലെ അയ്യന്‍കാളിയുടെ പ്രജാസഭാ പ്രസംഗം സുപ്രധാനമാണ്. അയ്യന്‍കാളിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുലയസ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരളചരിത്രത്തിലെ സുപ്രധാന അദ്ധ്യായമായി. അധസ്ഥിതവര്‍ഗ്ഗക്കാരുടെ നിലനില്‍പ്പിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിച്ച ധീരനേതാവായ ഇദ്ദേഹം 18-06-1941-ല്‍ അന്തരിച്ചു.

              
Back

  Date updated :