Rev. Fr. O. Ayyaneth

Rev. Fr. O. Ayyaneth

Any

Reading

Problem

Literature

1927-

Vallikkode

Pathanamthitta, Nil

Nil

Back

NIL

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് 27-02-1927-ല്‍ റവ. ഫാദര്‍ ഒ. അയ്യനേത്ത് ജനിച്ചു. വൈദികന്‍, അധ്യാപകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാതോലിക്കേറ്റ് കോളേജില്‍ ആയിരുന്നു വിദ്യാഭ്യാസം. എം.എ., ബി.എഡ്. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയില്‍ വൈദികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം 1956-ല്‍ വൈദിക പട്ടം സ്വീകരിച്ചു. പിന്നീട് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലുമായി 18 വര്‍ഷം മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചശേഷം 1982-ല്‍ വിരമിച്ചു. ജര്‍മ്മന്‍, ലാറ്റിന്‍, സിറിയക്ക് ഭാഷകള്‍ വശമാക്കിയിരുന്ന ഇദ്ദേഹം നാടകം, കവിത, നിരൂപണം, പഠനം, ഗീതം, പ്രബന്ധം തുടങ്ങിയ മേഖലകളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങള്‍, ബാലെ, ലഘുജീവചരിത്രങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. കര്‍ണ്ണാടക സംഗീതത്തില്‍ അവഗാഹം നേടിയിട്ടുണ്ട്. ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ ആദ്യകാലത്തെ പ്രവര്‍ത്തകനായിരുന്നു. വിവിധ ദേവാലയങ്ങളില്‍ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :