Tharavath Ammaluamma

Tharavath Ammaluamma

Any

Reading

Problem

Literature

1873-1936

Vadakkumthara

Palakkad, Nil

Nil

Back

NIL

മലയാളസാഹിത്യകാരിയായ അമ്മാളുവമ്മ തരവത്ത് 1873-ല്‍ പാലക്കാട് ജില്ലയിലെ വടക്കുന്തറയില്‍ ജനിച്ചു. കൊച്ചി വലിയ തമ്പുരാനില്‍ നിന്ന് സാഹിത്യസഖി ബിരുദം നേടിയ ഇവര്‍ തമിഴില്‍ നിന്ന് രണ്ട് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കോമളവല്ലി (രണ്ട് ഭാഗം), ഭക്തമാല (മൂന്ന് ഭാഗം), ബുദ്ധചരിതം തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നാടുകടത്തിയ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്ക് ആതിഥ്യവും സഹായവും ചെയ്തിരുന്നതായി വ്യാഴവട്ട സ്മരണകള്‍ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1936-ല്‍ ഇവര്‍ അന്തരിച്ചു.

              
Back

  Date updated :