Abhedananda Swamikal

Abhedananda Swamikal

Any

Reading

Problem

Religion

1909-1983

Nil

Trivandrum, Nil

Nil

Back

NIL

08-04-1909-ല്‍ തിരുവനന്തപുരത്ത് അഭേദാനന്ദസ്വാമികള്‍ ജനിച്ചു. വേലായുധന്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമം. ഇദ്ദേഹം കന്നട, തമിഴ്, സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ പഠിച്ചു. വിവാഹിതനായെങ്കിലും ബന്ധമുപേക്ഷിച്ച് സന്യാസജീവിതം തെരഞ്ഞെടുത്തു. തിരുവനന്തപുരം എസ്.എം.വി. ഹൈസ്ക്കൂളിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഹരിദ്വാറിലെ കൈലാസാശ്രമത്തിലെ സ്വരൂപാന്ദസ്വാമിയില്‍നിന്ന് സന്യാസം സ്വീകരിക്കുകയും അഭേദാനന്ദഭാരതി എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പിന്നീട് ആറയൂരും തിരുവനന്തപുരത്തും ആശ്രമങ്ങള്‍ സ്ഥാപിച്ചു. തിരുവനന്തപുരത്ത് ശ്രീപരമഭട്ടാരക ചട്ടമ്പിസ്വാമി സ്മാരക അഭേദാശ്രമം സ്ഥാപിച്ചു. 1955-ല്‍ ഈ ആശ്രമത്തില്‍ തുടങ്ങിയ അഖണ്ഡനാമജപയജ്ഞം ഇന്നും തുടരുന്നു. ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തങ്ങളുടെ പ്രയോക്താവായിരുന്ന ഇദ്ദേഹം തികഞ്ഞ ശ്രീകൃഷ്ണഭക്തനും ആയിരുന്നു. ഭാഗവതധര്‍മ്മം, ഭാഗവതാമൃതം, അഭേദദര്‍ശനം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. അഖണ്ഡനാമജപയജ്ഞം, കോടിയര്‍ച്ചന എന്നീ ഭക്തിപ്രസ്ഥാനങ്ങളുടെ പ്രചാരകന്‍ കൂടിയായിരുന്നു. ആത്മീയകാര്യങ്ങളില്‍ തത്പരനായിരുന്ന ഇദ്ദേഹം പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിരുന്നു. ഹരിനാമകീര്‍ത്തനം ഒരു ജീവിതചര്യയാക്കി മാറ്റാന്‍ ആഹ്വാനം ചെയ്ത യതിവിദ്വാന്‍ കൂടിയായിരുന്ന ഇദ്ദേഹം 29-10-1983-ല്‍ ഹരിദ്വാറില്‍ നിര്യാതനായി.

              
Back

  Date updated :