Abraham Marthoma

Abraham Marthoma

Any

Reading

Problem

Religion

1880-1947

Nil

Other, Nil

Nil

Back

NIL

30-10-1880-ല്‍ അബ്രഹാം മാര്‍ത്തോമ്മ ജനിച്ചു. മാര്‍ത്തോമ്മാ സുറിയാനി സഭയിലെ അഞ്ചാമത്തെ മെത്രാപ്പൊലീത്തയാണ് ഇദ്ദേഹം. എം.എ., ബി.ഡി. ബിരുദങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ജീവിതം സഭാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഇദ്ദേഹം 1911-ല്‍ ശെമ്മാശപ്പട്ടം നേടി. 1916-ല്‍ കശീശസ്ഥാനം, 1917-ല്‍ എപ്പിസ്കോപ്പ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. പണ്ഡിതന്‍, ഭരണകര്‍ത്താവ്, ഭക്തന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഇദ്ദേഹം 1943 മുതല്‍ മരണം വരെ വലിയ മെത്രാപ്പൊലീത്തയായി സഭാ നേതൃത്വം വഹിച്ചു. 01-09-1947-ല്‍ അന്തരിച്ചു.

              
Back

  Date updated :