Vakkom Abdul Khadar

Vakkom Abdul Khadar

Any

Reading

Problem

Literature

1912-1976

Nil

Trivandrum, Nil

Nil

Back

NIL

വക്കം അബ്ദുള്‍ ഖാദര്‍ മൌലവിയുടെ പുത്രനാണ് അബ്ദുള്‍ ഖാദര്‍ വക്കം. 02-05-1912-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ് സ്ഥാപിച്ച സ്വദേശാഭിമാനി പ്രസ്സുമായുള്ള ബന്ധംമൂലം സാഹിത്യ നിരൂപണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. വിചാരവേദി, സാഹിതീദര്‍ശനം, പുരോഗതിയും സാഹിത്യകലയും, തൂലികാചിത്രങ്ങള്‍, ജീയും ഭാഷാകവികളും എന്നിവയാണ് പ്രധാനകൃതികള്‍. ഹിന്ദി, ഇംഗ്ളീഷ്, ജര്‍മന്‍, ഉര്‍ദു തുടങ്ങിയ ഭാഷകളില്‍ ഇദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. തൂലികാചിത്രരചനയില്‍ പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. 1958-ല്‍ സ്വദേശാഭിമാനി പ്രസ്സ് ഗവണ്‍മെന്റ് വിട്ട് കൊടുത്തപ്പോള്‍ അത് ഏറ്റെടുത്ത് നടത്തിയത് ഇദ്ദേഹമാണ്. 23-08-1976-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :