Kathiyalam Aboobakkar

Kathiyalam Aboobakkar

Any

Reading

Problem

Literature

1941-

Kodungalloor

Trichur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ അബൂബക്കര്‍ കാതിയാളം തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ 1941-ല്‍ ജനിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ്, കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇത്തിരിപ്പൂക്കള്‍, അദൃശ്യത്തിന്റെ താക്കോലുകള്‍, അഞ്ചേ അഞ്ച്, ഒളിമ്പിക്സ് നൂറ്റാണ്ടുകളിലൂടെ, ഹോജാക്കഥകള്‍, അരയന്നങ്ങളും രാജകുമാരിയും എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. ഇതില്‍ ഹോജാക്കഥകള്‍ക്ക് 1994-ല്‍ കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രഥമ മാലി അവാര്‍ഡ് ലഭിച്ചു. വെമ്പല്ലൂര്‍ യൂണിയന്‍ യു.പി. സ്ക്കൂളില്‍ അധ്യാപകനായും ഗള്‍ഫ്നാദം, ഗള്‍ഫ് കൈരളി എന്നീ മാസികകളുടെ മുഖ്യപത്രാധിപര്‍ ആയും ജോലി ചെയ്തു. ഒരു താലൂക്കിനെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങള്‍ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥമായ കൊടുങ്ങല്ലൂര്‍ ഡയറക്ടറിയുടെ എഡിറ്ററുമായിരുന്നു ഇദ്ദേഹം.

              
Back

  Date updated :