Abu Abraham

Abu Abraham

Any

Reading

Problem

Media / Press

1924-

Thiruvalla

Pathanamthitta, Nil

Nil

Back

NIL

അന്താരാഷ്ട്രതലത്തില്‍ പേരുകേട്ട മലയാളിയായ കാര്‍ട്ടൂണിസ്റാണ് അബുഎബ്രഹാം. ഇദ്ദേഹം 11-06-1924-ല്‍ തിരുവല്ലയില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം പത്രപ്രവര്‍ത്തനമേഖലയില്‍ സജീവമായി. ബോംബെ ക്രോണിക്കിള്‍, ശങ്കേഴ്സ് വീക്കിലി, ഒബ്സര്‍വര്‍, മാഞ്ചസ്റര്‍ ഗാര്‍ഡിയന്‍ എന്നിവയില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഏറെക്കാലം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ജോലി ചെയ്തു. വരകളില്‍ മിതത്വം പാലിച്ചിരുന്നു. കൂടാതെ വരകള്‍ക്ക് അടിക്കുറിപ്പും നല്‍കിയിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തിന്റെ വരകളുടെ പ്രത്യേകത. 1972-1978 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു.

              
Back

  Date updated :