Mar Aprem

Mar Aprem

Any

Reading

Problem

Religion

1940-

Nil

Trichur, Nil

Nil

Back

NIL

തത്ത്വചിന്തകനും സുറിയാനി പണ്ഡിതനുമായ മെത്രാപൊലീത്തയാണ് മാര്‍ അപ്രേം. 13-06-1940, തൃശൂരില്‍ ജനിച്ചു. ആദ്യത്തെ പേര് ഡേവിഡ് മൂക്കന്‍ എന്നായിരുന്നു. തൃശൂര്‍, ഇംഗ്ളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1968-ല്‍ ആണ് ഇന്ത്യന്‍ കല്‍ദായ സുറിയാനിസഭയുടെ തലവനും മെത്രാപൊലീത്തയുമായി അഭിഷിക്തനായത്. അന്നു മുതല്‍ മാര്‍ അപ്രേം എന്ന പേര് സ്വീകരിച്ചു. അഖിലേന്ത്യാ സഭാചരിത്രസംഘടനയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം കാസ, ഹാസ്യവേദി എന്നീ സംഘടനകളുടേയും നേതൃത്വം വഹിച്ചിട്ടുണ്ട്. കേംബ്രിജ് ഇന്റര്‍ നാഷണല്‍ ബയോഗ്രഫിക്കല്‍ സെന്റര്‍ ഇദ്ദേഹത്തിന്റെ ബഹുമുഖ കഴിവുകള്‍ക്ക് 1984-ല്‍ മെന്‍ ഓഫ് അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

              
Back

  Date updated :