Pallavoor Appumarar

Pallavoor Appumarar

Any

Reading

Problem

Art / Artist

1928-

Nil

Trichur, Nil

Nil

Back

NIL

മേളവിദഗ്ദ്ധന്‍ എന്ന പേരില്‍ പ്രശസ്തനാണ് അപ്പുമാരാര്‍. തൃശൂര്‍ ജില്ലയിലെ തിരുവമ്പാടിയില്‍ 1928-ല്‍ ജനിച്ചു. പാലക്കാട് ജില്ലയിലെ പല്ലാവൂരില്‍ ആണ് വളര്‍ന്നത്. ഒന്‍പതാം വയസ്സില്‍ തിരുവില്വാമല കുളന്തസ്വാമി അയ്യരുടെ കീഴിലാണ് അഭ്യാസം ആരംഭിച്ചത്. ചെണ്ട, ഇടയ്ക്ക, തിമില എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് പല്ലാവൂര്‍ അപ്പുമാരാര്‍. മേള വിദഗ്ദ്ധനായ പട്ടാരത്ത് ശങ്കര മാരാരാണ് ഇദ്ദേഹത്തിന്റെ പിതാവ്. തന്റെ മാതാവായ അമ്മിണിയമ്മയും, പല്ലാവൂര്‍ മണി ഭാഗവതരുമായിരുന്നു സംഗീതത്തില്‍ ഇദ്ദേഹത്തിന്റെ ഗുരുക്കന്‍മാര്‍. തിരുവഞ്ചിക്കുളം നാണുമാരാരില്‍ നിന്നാണ് തിമില അഭ്യസിച്ചത്. കുനിശ്ശേരി പാറക്കുളം വിഘ്നേശ്വരക്ഷേത്രത്തില്‍ 10-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യം തിരുവമ്പാടി പക്ഷത്തും പിന്നീട് 36 വര്‍ഷം പാറമേക്കാവിലും മേളം നയിച്ചു. തൃശൂര്‍പൂരത്തിന്റെ മേളക്കാരില്‍ പ്രധാനി ആയിരുന്ന ഇദ്ദേഹത്തിന് 1983-ല്‍ കേരള സംഗീതനാടക അക്കാദമിയുടെ കീര്‍ത്തിപത്രവും പിന്നീട് 1992-ല്‍ കേരളകലാമണ്ഡലം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :