T.M. Appu Nedungady

T.M. Appu Nedungady

Any

Reading

Problem

Literature

1862-1933

Nil

Kozhikkode, Nil

Nil

Back

NIL

കോഴിക്കോട് 1862-ല്‍ ആണ് അപ്പു നെടുങ്ങാടി ജനിച്ചത്. 1899-ല്‍ സ്ഥാപിതമായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനായ ഇദ്ദേഹം നോവലിസ്റും നിരൂപകനും ആയിരുന്നു. സാമൂതിരി കോവിലകത്തെ മാനവിക്രമന്‍ തമ്പുരാനാണ് ഇദ്ദേഹത്തിന്റെ പിതാവ്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ബി.എ. ബിരുദം നേടിയ ഇദ്ദേഹം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ട്യൂട്ടറായി ജോലി നോക്കവേ ബി.എല്‍ പരീക്ഷ പാസ്സായി. 1888-ല്‍ അഭിഭാഷകനായി. മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവാണ് ഇദ്ദേഹം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുകയും, ഇതിനുവേണ്ടി ഒരു സമിതി രൂപീകരിക്കുകയും പിന്നീട് ഒരു ഇംഗ്ളീഷ് സ്കൂള്‍ തുടങ്ങുകയും ചെയ്തു. കേരളപത്രിക എന്ന ആനുകാലികത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കൂടാതെ കേരള സഞ്ചാരി, വിദ്യാവിനോദിനി എന്നിവയുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസപ്രവര്‍ത്തകന്‍, വാഗ്മി, അധ്യാപകന്‍, വ്യവസായി, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്ന ഇദ്ദേഹം 5-11-1933-ല്‍ അന്തരിച്ചു.

              
Back

  Date updated :