Anizham Thirunal Marthandavarma

Anizham Thirunal Marthandavarma

Any

Reading

Problem

Kings / Queens

1706-1758

Nil

Other, Nil

Nil

Back

NIL

തിരുവിതാംകൂറിന്റെ ശില്പിയായ മഹാരാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1706-ല്‍ ജനിച്ചു. വേണാട്ടു രാജാവായിരുന്ന മാതുലന്‍ രാമവര്‍മ്മ തമ്പുരാന്റെ മരണശേഷം 1729-ല്‍ രാജ്യഭാരമേറ്റു. ആറ്റിങ്ങല്‍, ദേശിംഗനാട്, ഇളയിടത്തു സ്വരൂപം, കായംകുളം, ചെമ്പകശ്ശേരി, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രാജ്യങ്ങള്‍ കീഴടക്കി വേണാടിനോട് ചേര്‍ത്ത് തിരുവിതാംകൂറിന് രൂപം നല്‍കി. പിതാവ്, കിളിമാനൂര്‍ കോയിത്തമ്പുരാനും മാതാവ് ആറ്റിങ്ങല്‍ മൂത്ത തമ്പുരാന്‍ എന്ന റാണിയും ആയിരുന്നു. കണ്ടെഴുത്ത്, കരംപിരിവ്, വനവിഭവങ്ങളുടെ വ്യാപാരം എന്നിവയ്ക്ക് വ്യക്തമായ വ്യവസ്ഥകള്‍ സ്ഥാപിച്ചു. താലൂക്കുകള്‍, വില്ലേജുകള്‍ എന്നിവ രൂപീകരിച്ചു. രാമയ്യന്‍ ദളവ, അറുമുഖം പിള്ള, കുമാരസ്വാമിപ്പിള്ള എന്നിവരായിരുന്നു കൊട്ടാരത്തിലെ വിശ്വസ്തരായ ഉദ്യോഗസ്ഥന്‍മാര്‍. കുഞ്ചന്‍ നമ്പ്യാര്‍, രാമപുരത്തുവാര്യര്‍ തുടങ്ങിയ പ്രശസ്തരാലും സമ്പന്നമായിരുന്നു ഇദ്ദേഹത്തിന്റെ രാജസദസ്സ്. രാജ്യകാര്യങ്ങളിലും കല, സാഹിത്യം എന്നിവയിലും ഒരുപോലെ മാര്‍ത്താണ്ഡവര്‍മ്മ തിരുനാള്‍ കീര്‍ത്തിമാനായിരുന്നു. 1741-ല്‍ നടന്ന കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ചു. 1731-33-ല്‍ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രം ഇന്നത്തെ രീതിയില്‍ പുതുക്കി പണിതത് ഇദ്ദേഹമാണ്. 1750-ല്‍ തിരുവിതാംകൂര്‍ ശ്രീപത്മനാഭന് സമര്‍പ്പിച്ചു. തൃപ്പടിദാനം എന്നാണ് ഇതറിയപ്പെടുന്നത്. പിന്നീട് പത്മനാഭദാസന്‍ എന്ന പേര് സ്വീകരിച്ച് രാജ്യം ഭരിച്ചു. 1758-ല്‍ ഇദ്ദേഹം നാടുനീങ്ങി.

              
Back

  Date updated :