Anila Jacob

Anila Jacob

Any

Reading

Problem

Art / Artist

1941 -

Nil

Kottayam, Nil

Nil

Back

NIL

കേരള ശില്പകലാ വിദഗ്ദ്ധയായ അനിലാ ജേക്കബ് 1941-ല്‍ കോട്ടയത്ത് ജനിച്ചു. ബാല്യം തൊട്ട് ചിത്രകലയോട് അഭിരുചി ഉണ്ടായിരുന്ന ഇവരുടെ ഗുരു കെ.സി.എസ്. പണിക്കര്‍ ആയിരുന്നു. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പൌത്രന്‍ തോമസ് ആണ് അനിലാ ജേക്കബിന്റെ പിതാവ്. മുംബെയിലും കോട്ടയത്തും വിദ്യാഭ്യാസം നടത്തിയ ഇവര്‍ പിന്നീട് ചെന്നൈ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്ട്സില്‍ നിന്ന് ഒന്നാം റാങ്കില്‍ ബിരുദം കരസ്ഥമാക്കി. 1961 മുതല്‍ ഇവരുടെ ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1965-ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു. കേണല്‍ ഗോദവര്‍മ്മയുടെ വെങ്കലപ്രതിമ തിരുവനന്തപുരം ടെന്നീസ് ക്ളബിനു വേണ്ടി നിര്‍മ്മിച്ചത് ഇവരാണ്.

              
Back

  Date updated :