Eruvayil Achutha Varyar

Eruvayil Achutha Varyar

Any

Reading

Problem

Historical Leader

- 1746

Nil

Other, Nil

Nil

Back

.

NIL

കായംകുളം രാജാവിന്റെ പ്രധാനമന്ത്രിയും സേനാനായകനും ആയിരുന്നു എരുവയില്‍ അച്യുതവാരിയര്‍. 1741-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യന്‍ കൊല്ലത്തുള്ള ഡച്ച് കോട്ട പിടിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ അത് സംരക്ഷിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് 1742-ല്‍ ഡച്ചുകാരുടെ സഹായത്തോടെ ഇദ്ദേഹം തിരുവിതാംകൂര്‍ സൈന്യത്തെ തുരത്തുകയും കിളിമാനൂര്‍ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് കായംകുളത്തെ പ്രധാനമന്ത്രിയായി. 1746-ല്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. രാമയ്യന്‍ ദളവ ഇദ്ദേഹത്തെ ചതിച്ച് കൊലപ്പെടുത്തിയെന്നും അതല്ല കണ്ണമംഗലം ശിവക്ഷേത്രത്തില്‍ വച്ച് ശത്രുക്കള്‍ കൊലപ്പെടുത്തിയെന്നും പറയപ്പെടുന്നു. എം.ആര്‍. കൃഷ്ണവാരിയരുടെ ഒരു വീരവിയോഗം എന്ന ഖണ്ഡകാവ്യവും കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ എരുവയില്‍ അച്യുതവാരിയര്‍ എന്ന ഖണ്ഡകാവ്യവും ഇദ്ദേഹത്തിന്റെ ചരമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികളാണ്.

              
Back

  Date updated : 10/9/2010