C.P. Achuthamenon

C.P. Achuthamenon

Any

Reading

Problem

Literature

1863-1937

Trichur

Trichur, Nil

Nil

Back

.

NIL

മലയാള സാഹിത്യകാരനായ സി.പി. അച്യുതമേനോന്‍ 1863 മേയ് 5-ന് തൃശൂരില്‍ ജനിച്ചു. ബിരുദധാരിയായ ഇദ്ദേഹം മദ്രാസ് പച്ചയ്യപ്പാസ് കോളേജില്‍ അധ്യാപകനായിരുന്നു. ആദ്യകാല നിരൂപകരില്‍ പ്രമുഖനായ ഇദ്ദേഹം കൊച്ചിരാജകുമാരന്‍മാരുടെ അധ്യാപകന്‍, സെന്‍സസ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട്, പുരാവസ്തുവകുപ്പ് സെക്രട്ടറി, ദിവാന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാമവര്‍മ്മ-ചില സ്മരണകള്‍, ദിവാന്‍ ശങ്കരവാരിയര്‍, ലാന്‍ഡ് റവന്യൂ മാനുവല്‍, കൊച്ചി സ്റേറ്റ് മാനുവല്‍, ഉത്തരരാമചരിതം (വിവര്‍ത്തനം) ഇവയാണ് പ്രധാനകൃതികള്‍. ഇദ്ദേഹം വിദ്യാവിനോദിനി എന്ന മാസിക നടത്തിയിരുന്നു. 1937 ജൂലൈ 3-ന് അന്തരിച്ചു.

              
Back

  Date updated : 10/9/2010