C. Achuthamenon

C. Achuthamenon

Any

Reading

Problem

Politics

1913-1991

Trichur

Trichur, Nil

Nil

Back

.

NIL

പ്രമുഖ കമ്മ്യൂണിസ്റ് നേതാവായ സി. അച്യുതമേനോന്‍ 1913 ജനുവരി 13-ന് തൃശൂരില്‍ ജനിച്ചു. 1-11-1969 മുതല്‍ 1-08-1970 വരെയും 4-10-1970 മുതല്‍ 25-03-1977 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അഭിഭാഷകനായി ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് സജീവരാഷ്ട്രീയത്തിലേക്ക് കടന്നു. തൃശൂര്‍ ഡി.സി.സി. അദ്ധ്യക്ഷന്‍, കെ.പി.സി.സി. അംഗം, പട്ടാഭിസീതാരാമയ്യയുടെ അധ്യക്ഷതയില്‍ 1937-ല്‍ ചേര്‍ത്ത രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊച്ചിന്‍ കോണ്‍ഗ്രസിന്റെ ആദ്യകാല സെക്രട്ടറി ആയിരുന്നു. 1942-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ഇദ്ദേഹം 1952, 1957, 1962, 1970 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1968-ല്‍ രാജ്യസഭാംഗവുമായി. 1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. 1969-ല്‍ മുഖ്യമന്ത്രിയായി. മികച്ച എഴുത്തുകാരന്‍ എന്ന നിലയിലും പേരെടുത്ത വ്യക്തിയായിരുന്നു. ഏതാനും ചെറുകഥകളും ലഘുനാടകങ്ങളും രചിച്ചിട്ടുണ്ട്. സോവിയറ്റ് നാട്, ലോകചരിത്രസംഗ്രഹം (പരിഭാഷ), മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു (പരിഭാഷ), സ്മരണയുടെ ഏടുകള്‍, കിസാന്‍ പാഠപുസ്തകം, തൂലികാ ചിത്രങ്ങള്‍, അച്യുതമേനോന്റെ ഉപന്യാസങ്ങള്‍ എന്നിവയാണ് പ്രമുഖകൃതികള്‍. കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി, ദേശീയ കൌണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. വെള്ളാപള്ളില്‍ അമ്മിണിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 1991 ആഗസ്റ് 16-ന് നിര്യാതനായി.

              
Back

  Date updated : 10/9/2010