Chelanattu Achuthamenon

Chelanattu Achuthamenon

Any

Reading

Problem

Education

1894-1952

Vellinezhy

Trivandrum, Nil

Nil

Back

.

NIL

വെള്ളിനേഴിയില്‍ 1894 ഏപ്രില്‍ 30-നാണ് ഗവേഷണ പണ്ഡിതനായ ചേലനാട്ട് അച്യുതമേനോന്‍ ജനിച്ചത്. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. ബിരുദവും ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. മദ്രാസ് സര്‍വ്വകലാശാല മലയാളം വകുപ്പ് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ക്വീന്‍ മേരീസ് കോളേജ്, തപാല്‍ വകുപ്പ് എന്നീ മേഖലകളില്‍ സേവനമ നുഷ്ഠിച്ചു. എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും എന്ന കൃതി ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വടക്കന്‍ പാട്ടുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. വിചാരവീഥി, പ്രദക്ഷിണം, പൂങ്കാവ്, സ്മരണാഞ്ജലി, ദേവീദാസന്‍, മിന്നലൊളി, മേഘനാദന്‍, വീരവിലാസം, കേരളത്തിലെ കാവ്യങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. 1952 ഫെബ്രുവരി 6-ന് അന്തരിച്ചു.

              
Back

  Date updated : 10/9/2010