Komattil Achuthamenon

Komattil Achuthamenon

Any

Reading

Problem

Literature

1887-1963

Trichur

Trichur, Nil

Nil

Back

.

NIL

തൃശൂര്‍ ജില്ലയില്‍ 1887-ലാണ് അച്യുതമേനോന്‍ കോമാട്ടില്‍ ജനിച്ചത്. ബി.എ., ബി.എല്‍. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം അഭിഭാഷകന്‍, ജഡ്ജി, ദിവാന്‍ പേഷ്കാര്‍, കേരള ഔദ്യോഗികഭാഷാ കമ്മിറ്റി അദ്ധ്യക്ഷന്‍, തിരു-കൊച്ചി ഭൂമി കുടിയായ്മ അദ്ധ്യക്ഷന്‍, ഭക്ഷ്യോത്പാദന കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിലെ നിയമപണ്ഡിതനും ചരിത്രകാരനുമായ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ എന്‍ഷ്യന്റ്കേരള, കൊച്ചിയിലെ സ്ഥലനാമങ്ങള്‍, തെക്കേ ഇന്ത്യയും ചൈനയും എന്നിവയാണ്. കേരളഹിസ്ററി അസോസിയേഷന്‍ എന്ന സമിതി സ്ഥാപിക്കുവാന്‍ ഇദ്ദേഹം മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു. കൊച്ചിന്‍ നായര്‍ ബാങ്ക്, കേരളവര്‍മ്മ കോളേജ്, കൊച്ചിന്‍ ഒളിമ്പിക്സ് അസോസിയേഷന്‍, കലാമണ്ഡലം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തു. നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുള്ള ഇദ്ദേഹം 1963 മാര്‍ച്ച് 8-ന് നിര്യാതനായി.

              
Back

  Date updated : 10/9/2010