Chathanattu Achuthanunni

Chathanattu Achuthanunni

Any

Reading

Problem

Literature

1939-

Chathanattu

Trichur, Nil

Nil

Back

NIL

1939 മാര്‍ച്ച് 10-ന് ഗുരുവായൂരില്‍ ചാത്തനാട്ട് എന്ന സ്ഥലത്ത് മലയാള സാഹിത്യകാരനായ അച്യുതനുണ്ണി ജനിച്ചു. കവിയും ഗദ്യകാരനുമായിരുന്ന മേനാക്കൈമള്‍ വാസുദേവനുണ്ണിത്താനാണ് പിതാവ്. മലയാളത്തിലും സംസ്കൃതത്തിലും എം.എ.ബിരുദം നേടിയ ഇദ്ദേഹം അലങ്കാര ശാസ്ത്രം മലയാളത്തില്‍ എന്ന വിഷയത്തില്‍ പി.എച്ച്.ഡി. നേടി. ഹൈസ്ക്കൂള്‍ അധ്യാപകന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപകന്‍, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാള അധ്യാപകന്‍, പ്രൊഫസര്‍, വകുപ്പധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷ ഒരു പഠനം, ധ്വന്യാലോകവിവര്‍ത്തനം, വര്‍ത്തമാനപുസ്തകത്തിന് ഒരവതാരിക, മണിപ്രവാള രത്നങ്ങള്‍, രീതി ദര്‍ശനം മുതലായവയാണ് പ്രധാനകൃതികള്‍.

              
Back

  Date updated :