Dr. C.R. Agnivesh B.A.M., M.D.

Dr. C.R. Agnivesh B.A.M., M.D.

Any

Reading

Problem

Medicine

Nil

Kollam

Kollam, Nil

Nil

Back

NIL

ആധുനിക ദാമ്പത്യശാസ്ത്രം എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ കര്‍ത്താവായ സി.ആര്‍. അഗ്നിവേശ് 1947 ഏപ്രില്‍ 21-ന് കൊല്ലത്ത് ജനിച്ചു. അധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് ബി.എ.എം; എം.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജില്‍ പ്രൊഫസറായിരുന്നു. കവിയും ചിത്രകാരനുംകൂടിയായ ഇദ്ദേഹം സിനിമാഗാനങ്ങളും രചിച്ചിട്ടുണ്ട്. വൈദ്യരത്നം പി.സി. വാരിയരുടെ ലേഖനങ്ങള്‍ തായ്വേര് എന്ന പേരില്‍ എഡിറ്റ് ചെയ്തു. ഭിഷക് എന്ന ആനുകാലികത്തിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ റഷ്യയില്‍ ആയുര്‍വേദം പഠിപ്പിക്കുന്നു.

              
Back

  Date updated :