Augustine Joseph

Augustine Joseph

Any

Reading

Problem

Art / Artist

1910-1965

Mattanchery

Ernakulam, Nil

Nil

Back

NIL

1910 മാര്‍ച്ച് 24-ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലാണ് നടനും, സംഗീതജ്ഞനും പിന്നണി ഗായകനുമായ അഗസ്റിന്‍ ജോസഫ് ജനിച്ചത്. കര്‍ണ്ണാടക സംഗീതത്തില്‍ പരിശീലനം നേടിയിരുന്ന അദ്ദേഹം ഓച്ചിറ പരബ്രഹ്മോദയം നാടകസഭയില്‍ നടനായി ചേര്‍ന്നു. കരുണ എന്ന നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവച്ചു. നല്ലതങ്ക, വേലക്കാരന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സിനിമയില്‍ പിന്നണി ഗായകനുമായിരുന്നു. അക്കാലത്ത് പാടി അഭിനയിക്കുന്നവരില്‍ പ്രമുഖനായിരുന്നു. പി.ജെ. ചെറിയാന്‍, സെബാസ്റ്യന്‍, കുഞ്ഞുകുഞ്ഞുഭാഗവതര്‍ എന്നിവരുടെ നാടകസഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.മലയാളികളുടെ പ്രിയ ഗായകനായ പത്മശ്രീ ഡോ. കെ.ജെ. യേശുദാസിന്റെ പിതാവാണ് ഇദ്ദേഹം. 1965-ല്‍ മദ്രാസില്‍ വച്ച് അന്തരിച്ചു.

              
Back

  Date updated :