Augustine Konnully

Augustine Konnully

Any

Reading

Problem

Education

1917-1998

Nil

Ernakulam, Nil

Nil

Back

NIL

1917-ല്‍ എറണാകുളത്ത് അഗസ്റിന്‍ കോന്നുള്ളി ജനിച്ചു. അധ്യാപകനും ഗണിതശാസ്ത്രഗവേഷകനും ആയിരുന്ന ഇദ്ദേഹത്തിന്റെ ഗണിതശാസ്ത്ര വിസ്മയങ്ങളാണ് കോന്നുള്ളി തിയറങ്ങള്‍ എന്നറിയപ്പെടുന്നത്. തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജില്‍ നിന്ന് എം.എ. ബിരുദം നേടിയ ഇദ്ദേഹം ആലുവായ്ക്ക് സമീപമുള്ള മംഗലപ്പുഴയിലും ശ്രീലങ്കയിലെ കാണ്ടിയിലും വൈദികപഠനം പൂര്‍ത്തിയാക്കി. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ഡോക്ടറേറ്റ് ഗണിതശാസ്ത്ര വിഷയത്തിന് അദ്ദേഹം കരസ്ഥമാക്കി. 1949-ല്‍ സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ ഗണിതശാസ്ത്ര അധ്യാപകനായും പിന്നീട് അഞ്ച് കൊല്ലം ഗവേഷണ മാര്‍ഗ്ഗ നിര്‍ദ്ദേശകനായും സേവനം അനുഷ്ഠിച്ചു. ഊര്‍ജതന്ത്രം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവയെ സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. യു.ജി.സി. അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധപ്പെടുത്താത്ത ഗ്രന്ഥമാണ് ദി മിസ്ററി ഓഫ് മാന്‍സ് ലൈഫ് ഓണ്‍ എര്‍ത്ത്. 1998-ല്‍ അദ്ദേഹം അന്തരിച്ചു.

              
Back

  Date updated :