K. Muraleedharan

K. Muraleedharan

Any

Reading

Problem

Politics

Kannoth

Nil

Kannur, Nil

Nil

Back

NIL

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) കേരളഘടകപ്രസിഡണ്ട് കെ. മുരളീധരന്‍ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകനാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന മുരളീധരന്‍ മൂന്നു തവണ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (കെ.കരുണാകരന്‍) എന്ന പാര്‍ട്ടിയുടെ പ്രസിഡണ്ടാകുകയും പിന്നീട് പാര്‍ട്ടി എന്‍.സി.പി.യില്‍ ലയിച്ചപ്പോള്‍ സംസ്ഥാനപ്രസിഡണ്ടാവുകയും ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായി കെ. മുരളീധരന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സേവാദളിലെ വിവിധ സ്ഥാനങ്ങളിലൂടെ ഉയര്‍ന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി. 1989-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ചു ജയിച്ചു. അതിനുശേഷം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2001-2004 കാലത്ത് എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി പ്രസിഡണ്ട്. 2004 ഫെബ്രുവരി 11-ന് ആന്റണി മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായി. എന്നാല്‍ ആറു മാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ മേയ് 14-ന് മന്ത്രിസ്ഥാനം രാജിവച്ചു. ഒരു രാജ്യസഭാസീറ്റിന്റെ പ്രശ്നത്തില്‍ കെ. കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് അദ്ദേഹം കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. അതിനുശേഷം 2005-ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഡി.ഐ.സി(കെ)യുടെ സംസ്ഥാന പ്രസിഡണ്ടായി. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയ ഡി.ഐ.സി.(കെ) സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിജയിച്ചു.
2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഡി.ഐ.സി.(കെ)യുമായി ധാരണയിലെത്താതെയായപ്പോള്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു പോകുകയും ഇത് ഡി.ഐ.സി.(കെ)യുടെ പിളര്‍പ്പിനിടയാക്കുകയും ചെയ്തു. കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി.) ചേര്‍ന്നു. കുറച്ചുകാലത്തിനുശേഷം കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും മുരളീധരന്‍ എന്‍.സി.പി.യില്‍ത്തന്നെ തുടര്‍ന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്നും എന്‍.സി.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു എങ്കിലും വിജയിച്ചില്ല.

              
Back

  Date updated :