Pinarayi Vijayan

Pinarayi Vijayan

Any

Reading

Problem

Politics

Mundayil

Pinarayi

Kannur, Nil

Nil

Back

NIL

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകന്‍ വിജയന്‍ 1944 മാര്‍ച്ച് 21-ന് ജനിച്ചു. പിണറായി ശാരദാവിലാസം എല്‍.പി സ്കൂളിലും, പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്ക്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. പിണറായിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബി. എ. സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായി. തലശ്ശേരി സെന്റ് ജോസഫ് സ്കൂള്‍ അധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക്, കിരണ്‍, വീണ എന്നിവര്‍ മക്കള്‍. കുമാരന്‍, നാണു എന്നിവര്‍ സഹോദരങ്ങള്‍. സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറിയും പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവുമാണ്. കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ സി. പി. ഐ. എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അടിയന്തിരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരനായിരുന്നു. 1970-ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമായി. 1977-ലും 1991-ലും കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്നും 1996-ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 1998 വരെ ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണവകുപ്പുകള്‍ കൈകാര്യം ചെയ്തു. 1998 മുതല്‍ സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ കണ്ണൂര്‍ ജില്ലയിലാണ് വിജയന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവന്ന് എസ്.എഫ്.ഐ.യുടെ ആദിരൂപമായ കേരള സ്റ്റുഡന്‍ഡ് ഫെഡറേഷന്റെ (കെ.എസ്.എഫ്.) കമ്മറ്റി ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ.യുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫ്-ന്റെ സംസ്ഥാനനേതാവായും പ്രവര്‍ത്തിച്ചു. 1967-ല്‍ സി.പി.ഐ.എം തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986-ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സെപ്റ്റംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പത്തു വര്‍ഷത്തോളമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു വരുന്നു. 2002-ല്‍ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മേയ് 26-ന് പോളിറ്റ് ബ്യൂറോയില്‍നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് 2007 ഒക്ടോബര്‍ 1-ന് ഇരുവരേയും പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുത്തു.
പാര്‍ട്ടിയില്‍ ചേരിതിരിവും ഗ്രൂപ്പ് പ്രവര്‍ത്തനവും നടക്കുന്നുവെന്നും പിണറായി വിജയന്‍ അതില്‍ ഒരു വിഭാഗത്തിന്റെ നായകനാണെന്നും കരുതപ്പെടുന്നു. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് പറമ്പിക്കുളം ആളിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്. എന്‍. സി. ലാവ്ലിന്‍ എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച കരാറിനെക്കുറിച്ച് ആരോപണങ്ങളുയരുകയുണ്ടായി. ക്രിമിനല്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടത്തിയതായാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. അന്വേഷണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഒമ്പതാം പ്രതിയായാണ് സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. വിമാനയാത്രയില്‍ വെടിയുണ്ട കൈവശം വച്ചത് വളരെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തൊഴിലാളി നേതാവായി ഉയര്‍ന്നുവന്ന പിണറായിയുടെ മകന്റെ ബര്‍മിങ്ങാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളേജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള മറ്റു വിമര്‍ശനങ്ങളില്‍ ചിലതാണ്. വ്യവസായികളുമായി ഇദ്ദേഹത്തിനുണ്ടെന്നു പറയപ്പെടുന്ന ബന്ധങ്ങളും വിമര്‍ശനവിധേയമായിട്ടുണ്ട്.

              
Back

  Date updated :