Pattom Thanupillai

Pattom Thanupillai

Any

Reading

Problem

Politics

1885-1970

Pattom

Trivandrum, Nil

Nil

Back

NIL

പട്ടം താണുപിള്ള (ജനനം-ജൂലൈ-15, 1885, മരണം-ജൂലൈ-27, 1970) വരദരായന്റെയും ഈശ്വരിഅമ്മയുടെയും മകനായി തിരുവനന്തപുരത്തെ പട്ടത്ത് ജനിച്ചു. ശരിയായ പേര് എ. താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. 1948 മാര്‍ച്ച് 24-നു രൂപീകരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ പട്ടം പ്രധാനമന്ത്രിയായി. സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉള്‍പിണക്കങ്ങള്‍ കാരണം പട്ടം 1948 ഒക്ടോബര്‍ 17-നു രാജിവച്ചു. ഈ കാലയളവില്‍ പട്ടം കോണ്‍ഗ്രസ് വിട്ട് സോഷ്യലിസ്റ് പാര്‍ട്ടി (പി. എസ്. പി.)യില്‍ ചേര്‍ന്നു. രണ്ടാമത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പിനുശേഷം പട്ടം തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954 മാര്‍ച്ച് 3 മുതല്‍ 1955 ഫെബ്രുവരി 2 വരെ അദ്ദേഹം ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ നയിച്ചു.
1957 മാര്‍ച്ചില്‍ നടന്ന കേരള സംസ്ഥാനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും ഇ. എം. എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം, തിരുവനന്തപുരം-2 നിയോജകമണ്ഡലത്തില്‍ നിന്ന് പി. എസ്. പി. സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 1960-ല്‍ നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. 1960 ഫെബ്രുവരി 22 മുതല്‍ 1962 സെപ്തംബര്‍ 9 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1962-ല്‍ പഞ്ചാബ് ഗവര്‍ണറായി സ്ഥാനമേറ്റു. 1964 മേയ് 4 മുതല്‍ 1968 ഏപ്രില്‍ 11 വരെ അദ്ദേഹം ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്നു. 1970 ജൂലൈ 27-ന് ഈലോകവാസം വെടിഞ്ഞു.

              
Back

  Date updated :