Akkamma Cherian

Akkamma Cherian

Any

Reading

Problem

Politics

Karippaparambil

Kanjirappally

Kottayam, Nil

Nil

Back

NIL

1909 ഫെബ്രുവരി 15-ന് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. വിദ്യാഭ്യാസത്തിനുശേഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂളില്‍ അവര്‍ ജോലി ചെയ്തു. പിന്നീട് അവിടത്തെ പ്രധാനാധ്യാപികയായിത്തീര്‍ന്നു. ആറുവര്‍ഷം അവിടെ ജോലി ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരം ട്രെയിനിംഗ് കോളേജില്‍നിന്ന് എല്‍. ടി. ബിരുദവും നേടി. അക്കാമ്മ പ്രധാനാധ്യാപികയായിരുന്ന കാലത്താണ് തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെടുന്നതും ഉത്തരവാദിത്തഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭണം ആരംഭിക്കുന്നതും എന്നാല്‍ പ്രക്ഷോഭണം അടിച്ചമര്‍ത്താനായിരുന്നു അന്നത്തെ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ ശ്രമിച്ചിരുന്നത്. 1938 ഓഗസ്റ് 26-ന് സ്റേറ്റ് കോണ്‍ഗ്രസ്സ് പ്രത്യക്ഷസമരം ആരംഭിച്ചു. രാമസ്വാമി അയ്യര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 1952-ല്‍ എം. എല്‍. എ. ആയിരുന്ന വി. വി. വര്‍ക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വര്‍ക്കി എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. ഇതോടെ സ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റി. പ്രവര്‍ത്തകസമിതി പിരിച്ചു വിട്ടു. പ്രസിഡന്റിന് സര്‍വ്വാധികാരവും നല്‍കി. നിയമലംഘനസമരം തുടങ്ങാന്‍ അവര്‍ തീരുമാനിച്ചു. 1938 ആഗസ്റ് 26-ന് സ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡണ്ട് പട്ടം താണുപിള്ള അറസ്റ് ചെയ്യപ്പെട്ടു. തുടര്‍ന്നു വന്ന 10 പ്രസിഡന്റുമാരും തുടരെ തുടരെ അറസ്റ് ചെയ്യപ്പെട്ടു. നൂറുകണക്കിനു പ്രവര്‍ത്തകര്‍ നിയമലംഘനത്തിന് അറസ്റിലായി. പലയിടത്തും ലാത്തിച്ചാര്‍ജ്ജ്, വെടിവെയ്പ് എന്നിവ അരങ്ങേറി. യുവാക്കള്‍ക്കു ക്ഷാമം നേരിട്ടതോടെ കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് യുവതികള്‍ രംഗത്തിറങ്ങേണ്ടി വന്നു. ഇതിന്റെ നേതൃത്വം അക്കാമ്മക്കായിരുന്നു. ഒക്ടോബര്‍ 11-ന് പതിനൊന്നാമത്തെ അദ്ധ്യക്ഷനും അറസ്റു ചെയ്യപ്പെട്ടപ്പോള്‍ അക്കാമ്മയെ പന്ത്രണ്ടാം പ്രസിഡണ്ടായി നാമനിര്‍ദ്ദേശിക്കപ്പെട്ടു. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിനം എന്തൊക്കെ തടസ്സമുണ്ടായാലും രാജസദസ്സിലേക്ക് ജാഥ നയിക്കാനും മഹാരാജാവിന് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. ജാഥ തികഞ്ഞ അച്ചടക്കത്തോടെ റെയില്‍വേ സ്റേഷന്‍ മൈതാനത്തെത്തി യോഗം ചേര്‍ന്നു; നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ രാജാവിന് പിന്‍വാതിലിലൂടെ കോട്ടക്ക് പുറത്ത് കടക്കേണ്ടി വന്നു. രാജാവ് രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചതോടെ അക്കാമ്മ ചെറിയാന് സംഘടനപ്രവര്‍ത്തനത്തില്‍ നിന്ന് അല്പം ആശ്വാസം ലഭിച്ചു. തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന, സ്വാതന്ത്യ്ര സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രിയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ വിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

              
Back

  Date updated :