K. Karunakaran

K. Karunakaran

Any

Reading

Problem

Politics

1918-

Kannoth House

Kannur, Nil

Nil

Back

NIL

കണ്ണോത്ത് രാമുണ്ണിമാരാരുടേയും കല്യാണിമാരസ്യാരുടേയും മകനായി 1918 ജൂലൈ 5-ന് കണ്ണോത്ത് കരുണാകരമാരാര്‍ കണ്ണൂരില്‍ ജനിച്ചു. രാജാസ് ഹൈസ്കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ ജയിച്ചതിനുശേഷം തൃശൂര്‍ ആര്‍ട്ട്സ് കോളേജില്‍നിന്നും ചിത്രമെഴുത്തും ഗണിതവും അഭ്യസിച്ചു.
നാലു തവണ കേരളമുഖ്യമന്ത്രിയും അനവധി കോണ്‍ഗ്രസ് തൊഴിലാളിസംഘടനകളുടെ നേതാവുമായിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ സജീവ പങ്കാളിത്തം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്നു. കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായിരുന്നു. കൊച്ചി രാജ്യപ്രജാമണ്ഡലപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കരുണാകരന്‍ 1945 മുതല്‍ 1947 വരെ തൃശൂര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ അംഗമായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ സദാ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ് ലീഡറുടേത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. നക്സല്‍ ബന്ധം ആരോപിച്ച് പോലീസ് കസ്റഡിയില്‍ എടുത്ത കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജനെ വിട്ടുകിട്ടുന്നതിനുവേണ്ടി രാജന്റെ പിതാവ് പ്രൊഫസ്സര്‍ ഈച്ചരവാര്യര്‍ 1977 മാര്‍ച്ച് 25-നു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്‍മേലുള്ള വിധിപ്രകാരം രാജനെ കോടതിയില്‍ ഹാജരാക്കുവാന്‍ കഴിയാതെ വന്നതിനാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
മക്കള്‍ രാഷ്ട്രീയം മൂലം കരുണാകരന് ഏറെ തിരിച്ചടികള്‍ ഏല്‍ക്കേണ്ടിവന്നു. മകന്‍ ശ്രീ. കെ. മുരളീധരന്റെ ഡിമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് D. I. C. രൂപീകരണം കരുണാകരന്റെ നീണ്ടകാല കോണ്‍ഗ്രസ് ജീവിതത്തിനു വിരാമമിട്ടു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസംമൂലം D. I. C. യില്‍ പ്രവര്‍ത്തിച്ച കരുണാകരന്‍, 2007-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തി. D. I. C. പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ N. C. P. ലയിക്കുകയും കെ. മുരളീധരന്‍ ചെയര്‍മാനായി തുടരുകയും ചെയ്യുന്നു. 1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. 1995-ല്‍ രാജ്യസഭാംഗമായി.
കേരളാ നിയമസഭയിലേക്ക് 7 തവണ തെരഞ്ഞെടുക്കപ്പെട്ടു. ഐ. എന്‍. ടി. യു. സി.യുടെ സ്ഥാപകാംഗമാണ്. മകള്‍ പത്മജ വേണുഗോപാല്‍, കോണ്‍ഗ്രസ് അംഗമായി തുടരുന്നു. അന്തരിച്ച കല്യാണിക്കുട്ടി സഹധര്‍മ്മിണിയാണ്. കരുണാകരനെ കേരളരാഷ്ട്രീയത്തിലെ ഭീഷ്മര്‍ എന്നു കരുതുന്നു.

              
Back

  Date updated :