K.P.R. GOPALAN

K.P.R. GOPALAN

Any

Reading

Problem

Politician

- 1997

Kalyasserri

Kannur, Nil

Nil

Back

NIL

കെ.പി.ആര്‍. എന്ന് പരക്കെ അറിയപ്പെടുന്ന കെ. പി. ആര്‍. ഗോപാലന്‍, കണ്ണൂരിലെ കല്യാശ്ശേരിയില്‍ ജനിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. അക്ഷീണനായ സ്വാതന്ത്യ്രസമരസേനാനിയായ കെ. പി. ആര്‍. പിന്നീട് ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും പുറന്തള്ളപ്പെട്ടു എങ്കിലും അന്ത്യകാലത്ത് വീണ്ടും ഇന്ത്യന്‍ കമ്മ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ട്ടിയില്‍ ചേരുകയുണ്ടായി. മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ.നായനായരുടെ അമ്മാവനാണ്.
സ്വാതന്ത്യ്രസമരകാലപ്രക്ഷോഭങ്ങളില്‍; ഒരു സബ്ബ് ഇന്‍സ്പെക്ടറുടേയും ഒരു പോലീസുകാരന്റേയും മരണത്തോടനുബന്ധിച്ച കേസ്സില്‍ പ്രതിയാക്കപ്പെട്ട കെ. പി. ആറിനെ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എങ്കിലും പിന്നീട്, മഹാത്മജി തുടങ്ങിയ നേതാക്കന്‍മാരുടെ ഇടപെടലുകളെത്തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയുണ്ടായി. അങ്ങനെ അത്യല്‍ഭുതമായി കൊലക്കയറില്‍നിന്നും രക്ഷപ്പെടുകയുണ്ടായി. ഒരു നല്ല ഫുട്ബോള്‍ കളിക്കാരനും; ചെസ്സ് പ്രേമിയും ആയിരുന്നു കെ. പി. ആര്‍. വൈകി വിവാഹിതനായ ശ്രീ. കെ. പി. ആര്‍ തന്റെ 70-ാം വയസ്സില്‍ ഒരു വിധവയെ കല്യാണം കഴിച്ചു എങ്കിലും വളരെ നേരത്തെ തന്നെ അവര്‍ മരിച്ചുപോയിരുന്നു.
1997 ആഗസ്റ് 6-ന് ആ ധന്യജീവിതം പൊലിഞ്ഞു.

              
Back

  Date updated :