A.J. JOHN

A.J. JOHN

Any

Reading

Problem

Politician

1893-1957

Thalayolaparambu

Kottayam, Nil

Nil

Back

NIL

1893 ജൂലൈ 18-ന് തലയോലപ്പറമ്പില്‍ ജനിച്ച ആനപ്പറമ്പില്‍ ജോസഫ് ജോണ്‍; തിരു-കൊച്ചി മുഖ്യമന്ത്രിയും, പിന്നീട് മദ്രാസ് ഗവര്‍ണറുമായിരുന്നു. അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച എ.ജെ. ജോണ്‍ 1931-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. തികഞ്ഞ ദേശഭക്തനും, കര്‍മ്മയോഗിയും ആയിരുന്നു. രണ്ടു പ്രാവശ്യം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്യ്രാനന്തരം രൂപീകൃതമായ പറവൂര്‍. ടി.കെ.നാരായണപിള്ളയുടെ മന്ത്രിസഭയില്‍ ശ്രീ.ജോണ്‍, റവന്യു ധനകാര്യമന്ത്രിയായി 1949 മുതല്‍ 1951 വരെ പ്രവര്‍ത്തിച്ചു. 1951-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഭൂതപൂര്‍വമായ വിജയം നേടുകയും 1952 മുതല്‍ 1953 വരെ തിരു-കൊച്ചി മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുകയും ചെയ്തു. തുടര്‍ന്നു 1954 വരെ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്ത അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തുടര്‍ന്നു. ശ്രീ. എ.ജെ. ജോണ്‍ ആണ് തിരു-കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി.
തിരു-കൊച്ചിയിലെ അവസാന മന്ത്രിസഭയിലും ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. തുടര്‍ന്ന് മദ്രാസ് ഗവര്‍ണറായി നിയമിക്കപ്പെട്ട അദ്ദേഹം 1957 സെപ്റ്റംബര്‍ 30-ന് ആ പദവിയിലിരിക്കെ അന്തരിച്ചു.

              
Back

  Date updated :