Paravoor T.K. Narayana Pillai

Paravoor T.K. Narayana Pillai

Any

Reading

Problem

Politician

1890-1971

North Paravoor

Ernakulam, Nil

Nil

Back

NIL

പറവൂര്‍ ടി. കെ. എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന ശ്രീ. ടി.കെ. നാരായണപിള്ള 1890 മാര്‍ച്ച് 25-ന് നോര്‍ത്ത് പറവൂരില്‍ ജനിച്ചു. 1911-ല്‍ ആലുവാ യു. സി. കോളേജില്‍ നിന്നും ബി. എ. പരീക്ഷ വിജയിച്ചു. 1924-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പറവൂര്‍ താലൂക്ക് പ്രസിഡണ്ടായും 1932-ല്‍ തിരു-കൊച്ചി സെക്രട്ടറിയായും 1938-ല്‍ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. കറ കളഞ്ഞ ദേശസ്നേഹിയും, അടിയുറച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, അത്യുജ്ജ്വലനായ സ്വാതന്ത്യ്രസമരപോരാളിയുമായിരുന്നു ടി.കെ. ബ്രിട്ടീഷ് രാജിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നായകസ്ഥാനം വഹിച്ചിട്ടുള്ള ടി.കെ 1949-ല്‍ തിരു-കൊച്ചി സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി. 1949 ജൂലൈ 1-ന് അധികാരമേറ്റ ടി.കെ. മന്ത്രിസഭ പക്ഷേ, തിരു-കൊച്ചിയിലെ അക്കാലത്തെ പ്രബലവ്യക്തിത്വങ്ങളായ പനമ്പള്ളി ഗോവിന്ദമേനോന്‍, ഇ. ജോണ്‍ഫിലിപ്പോസ് എന്നിവരുടെ ഉപജാപങ്ങളില്‍, 1951 മാര്‍ച്ച് 1-ന് നിലം പതിച്ചു.
പിന്നീട് രൂപീകരിക്കപ്പെട്ട സി. കേശവന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായി എങ്കിലും മന്ത്രിയുമായുള്ള ഭിന്നതമൂലം 1951 സെപ്തംബര്‍ 5-ന് ടി.കെ, മന്ത്രിസഭയില്‍ നിന്നും രാജിവച്ചു പുറത്തുപോന്നു.
ശബരിമലക്ഷേത്രം തീ പിടിച്ചതിനെത്തുടര്‍ന്നു നടത്തിയ വിവാദപ്രസ്താവന ഒരുപക്ഷേ, മുഖ്യമന്ത്രിയാകുവാനുള്ള ടി. കെ.യുടെ സാദ്ധ്യതയെ തല്ലിക്കെടുത്തി. 1952-ല്‍ ചിറയന്‍കീഴ് മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. തോല്‍വി ഏല്പിച്ച ക്ഷതം രാഷ്ട്രീയജീവിതത്തില്‍നിന്നും അദ്ദേഹത്തെ പുറകോട്ടുവലിച്ചു. ആനുകാലികങ്ങളില്‍ എഴുതി വിശ്രമജീവിതം നയിച്ച ടി. കെ.യെ സന്ധിവാതം 1971-ല്‍ കീഴ്പ്പെടുത്തി.

              
Back

  Date updated :