Suseela Gopalan

Suseela Gopalan

Any

Reading

Problem

Politician

1929-2001

Cheerappanchira House, Muhamma

Alapuzha, Nil

Nil

Back

NIL

ആലപ്പുഴ ജില്ലയില്‍ മുഹമ്മയിലെ പ്രസിദ്ധമായ ഈഴവ കളരി കുടുംബമായ ചീരപ്പന്‍ചിറയില്‍ 1929 ഡിസംബര്‍ 29-ന് സുശീല ഗോപാലന്‍ ജനിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്)യുടെ പ്രഗത്ഭയായ നേതാവും, മഹാനായ കമ്മ്യൂണിസ്റ് നേതാവ് എ.കെ.ഗോപാലന്റെ ഭാര്യയുമായിരുന്നു. ആലപ്പുഴയില്‍നിന്ന് 1980-ലും ചിറയന്‍കീഴില്‍നിന്ന് 1991-ലും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.(എം)ന്റെ ഉത്തരവാദിത്വപ്പെട്ട പല പദവികളിലും ഏറെ ശോഭിക്കപ്പെട്ട ചുരുക്കം ചില വനിതകളില്‍ ഒരാളാണ് ശ്രീമതി സുശീല. എല്‍.ഡി.എഫ്. ഗവണ്‍മെന്റില്‍ ഏറെക്കാലം വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുണ്ട്. 1996-ലെ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയാകുവാനുള്ള സാദ്ധ്യത കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശ്രീ. ഇ.കെ.നായനാര്‍ കൈക്കലാക്കി. നായനായരുടെ മന്ത്രിസഭയില്‍ വ്യാവസായ-സാമൂഹ്യക്ഷേമ വകുപ്പുമന്ത്രിയായി പ്രവര്‍ത്തിച്ചു.
2001 ഡിസംബര്‍ 19-ന് അന്തരിച്ചു.

              
Back

  Date updated :