P.J. JOSEPH

P.J. JOSEPH

Any

Reading

Problem

Politician

Thodupuzha

Nil

idukki, Nil

Nil

Back

NIL

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖന്‍. തൊടുപുഴയില്‍ ജനിച്ചു. തൊടുപുഴയെ പ്രതിനിധീകരിക്കുന്ന കേരളാ കോണ്‍ഗ്രസ്(ജെ)യുടെ നിയമസഭാസമാജികന്‍. 1990 മുതല്‍ ഇടതുപക്ഷ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. കേരളമന്ത്രിസഭയില്‍ പലവട്ടം മന്ത്രിയായിരുന്നിട്ടുണ്ട്. ഗൈനക്കോളജിസ്റായ ഡോ.ശാന്തയാണ് ഭാര്യ. ഒരു പുത്രിയും മൂന്ന് പുത്രന്‍മാരുമുണ്ട്. മദ്രാസ് ലയോള കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം കാര്‍ഷിക മേഖലയിലേയ്ക്ക് തിരിഞ്ഞു. ഒരു ഭൂവുടമകൂടിയായ അദ്ദേഹം കൃഷിയേയും, ജൈവവളകൃഷിയേയും അത്യധികം താല്പര്യത്തോടെയാണ് വീക്ഷിച്ചത്. 1989-മുതല്‍ തൊടുപുഴയില്‍ വാര്‍ഷിക കാര്‍ഷികമേള അദ്ദേഹം നടത്തിവരുന്നുണ്ട്. കൃഷിയോടുള്ള അതിയായ അഭിനിവേശത്തിനു തെളിവാണിത്. 2005-ല്‍ കാര്‍ഷികമേള തൊടുപുഴയില്‍ ഉല്‍ഘാടനം ചെയ്ത ഇന്ത്യന്‍ പ്രസിഡണ്ട് ഡോ. അബ്ദുള്‍കലാം മേളയെ അത്യധികം പ്രകീര്‍ത്തിക്കുകയുണ്ടായി. മന്ത്രിസഭയില്‍ അംഗമായിരിക്കെ ദീര്‍ഘവീക്ഷണത്തോടെ പല നല്ലകാര്യങ്ങളും ചെയ്ത് അംഗീകാരം നേടിയിരുന്നു. ജൈവകൃഷി പ്രചാരകന്‍, വിദ്യാഭ്യാസമേഖലയുടെ പരിരക്ഷകന്‍, ഐ. ടി. മേഖലയിലെ പുരോഗമനാശയ പ്രചാരകന്‍, ഗ്രാമീണകൃഷീവലന്‍മാരുടെ സമുദ്ധാരകന്‍, റോഡ് റെയില്‍ ഗതാഗതത്തിലെ നൂതനാശയാവിഷ്ക്കാരകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 1970-ലാണ് ശ്രീ. പി. ജെ. ജോസഫ് ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ വിമര്‍ശിക്കപ്പെട്ട വിദ്യാഭ്യാസനയത്തിലൂടെ എസ്സ്. എസ്സ്. എല്‍. സി. പരീക്ഷാ വിജയശതമാനം 70.06% ല്‍ നിന്നും 82.29% ആയി ഉയര്‍ത്തിയത് ശ്രീ. ജോസഫാണ്. ഗാന്ധി പഠനകേന്ദ്രങ്ങളിലൂടെയും, ഗാന്ധി കേന്ദ്രങ്ങളിലൂടേയും അധഃസ്ഥിതരുടെയും സ്ത്രീകളുടേയും പിന്നോക്കക്കാരുടേയും ഉന്നമനത്തിനായി യത്നിച്ചു.
2006 ആഗസ്റ് 3-ന് ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ ശ്രീ. ജോസഫിനൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീയെ കടന്നുപിടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിയായിരുന്ന ജോസഫിന് 2006 നവംബര്‍ 4-ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. എന്നാല്‍ ഈ ആരോപണത്തിനു കഴമ്പില്ലെന്നു തെളിഞ്ഞ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ശ്രീ. ടി.യു. കുരുവിള മന്ത്രിയായെങ്കിലും വിവാദമായ ഭൂമി ഇടപാടുകളെത്തുടര്‍ന്ന് അദ്ദേഹത്തിനും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. ശ്രീ. മോന്‍സ് ജോസഫാണ് കേരളാകോണ്‍ഗ്രസ്(ജെ)യുടെ പ്രതിനിധിയായി പിന്നീട് മന്ത്രിസഭയില്‍ വന്നത്. കന്യാകുമാരി-ഗോവ അതിവേഗ തീവണ്ടിപ്പാതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് ശ്രീ. പി. ജെ. ജോസഫാണ്.

              
Back

  Date updated :