O. RAJAGOPAL

O. RAJAGOPAL

Any

Reading

Problem

Politician

1929-

Puthukkad

Palakkad, Nil

Nil

Back

NIL

ശ്രീ. ഒ. മാധവന്‍ നായരുടേയും ശ്രീമതി ഒ. കുഞ്ഞിക്കാവുഅമ്മയുടേയും മകനായി ശ്രീ. ഒ. രാജഗോപാല്‍ 1929 സെപ്റ്റംബര്‍ 15-ന് പാലക്കാട്, പുതുക്കാട് പഞ്ചായത്തില്‍ ജനിച്ചു. ആലത്തൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജിലും, ഉപരി വിദ്യാഭ്യാസം മദ്രാസിലും നടത്തി. നിയമബിരുദം നേടിയശേഷം 1956-ല്‍ പാലക്കാട് ജില്ലാക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
1992-ല്‍ മദ്ധ്യപ്രദേശത്തുനിന്നുമുള്ള രാജ്യസഭാംഗമാകുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു. പഠനാനന്തരകാലഘട്ടത്തില്‍ ദിന്‍ദയാല്‍ ഉപാദ്ധ്യായയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ജനസംഘില്‍ ചേര്‍ന്നു. 1968-ല്‍ ഉപാദ്ധ്യായയുടെ മരണശേഷം 1974 വരെ രാജഗോപാല്‍ ജനസംഘിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1974 മുതല്‍ 1977 വരെ അദ്ദേഹം പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു. ജനസംഘം, ജനതാപാര്‍ട്ടിയില്‍ ലയിക്കുകയും പിന്നീട് ജനതാപാര്‍ട്ടി പിളര്‍ന്ന് 1980-ല്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപീകൃതമാകുകയും ചെയ്തു. 1985 വരെ ഭാരതീയ ജനതാപാര്‍ട്ടിയുടെ കേരളാഘടകം പ്രസിഡണ്ടായിരുന്നു. 1985-നുശേഷം ബി. ജെ. പി. അഖിലേന്ത്യാ വൈസ്. പ്രസിഡണ്ട്, ജനറല്‍സെക്രട്ടറി തുടങ്ങി ഒട്ടനവധി സ്ഥാനങ്ങള്‍ വഹിക്കുകയുണ്ടായി. 1989-ല്‍ മഞ്ചേരി ലോകസഭാമണ്ഡലത്തില്‍ മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. 1991-ല്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലെ മത്സരത്തിലും പരാജയപ്പെട്ടു. എങ്കിലും 1992-ല്‍ മദ്ധ്യപ്രദേശില്‍നിന്നും രാജ്യസഭയില്‍ എത്തി. 1998-ലും മദ്ധ്യപ്രദേശില്‍നിന്നുമുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. 1999-ല്‍ വീണ്ടും തിരുവനന്തപുരത്ത് മത്സരിച്ചു പരാജയപ്പെട്ടു.

              
Back

  Date updated :