V.R. Krishnayyar

V.R. Krishnayyar

Any

Reading

Problem

Lawyer

1915-

Nil

Other, Nil

Nil

Back

NIL

ജസ്റിസ്. വി. ആര്‍. കൃഷ്ണയ്യര്‍ 1915 നവംബര്‍ 1-ന് ജനിച്ചു.
1957-ലെ ഇ. എം. എസ്സ്. മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയും, നിയമമന്ത്രിയുമായിരുന്നു. കേരളത്തില്‍ ഭൂവിപ്ളവത്തിന് കാരണമാക്കിയ ഭൂപരിഷ്ക്കരണനിയമത്തിന്റെ പ്രയോക്താവായിരുന്നു അദ്ദേഹം. 1968 ജൂലൈ 2-ന് കേരള ഹൈക്കോടതി ജഡ്ജിയായും 1973-ല്‍ സുപ്രീംകോടതി ജഡ്ജിയായും അദ്ദേഹത്തെ നിയമിക്കപ്പെട്ടു. കുറ്റാരോപിതനായി കസ്റഡിയില്‍ എടുക്കപ്പെട്ടയാള്‍ക്ക്; ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിള്‍ പ്രകാരം സൌജന്യ നിയമസഹായം നല്‍കണമെന്ന വ്യാഖ്യാനം ഇക്കാലത്തുണ്ടായത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൂടാതെ ഭരണഘടനയുടെ നിരവധി വകുപ്പുകളിലും; മുസ്ളീം-വ്യക്തി നിയമങ്ങളിലുമുള്ള നിരവധി വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു. മുസ്ളീം നിയമം-ജസ്റിസ് കൃഷ്ണയ്യരുടെ അവലോകനങ്ങള്‍ എന്ന പേരില്‍ ഒരു ബൃഹത്ഗ്രന്ഥംതന്നെ 2006-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇറാന്‍ തടവറകളിലെ യുദ്ധത്തടവുകാരെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമനിബന്ധനകളനുസരിച്ച് വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് 2008 ജൂണില്‍ ഇന്ത്യയിലെ പ്രഗത്ഭ നിയമവിദഗ്ദ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ഇറാനിലെ ബാഹായി മതനേതാക്കള്‍ക്ക് നല്‍കിയ തുറന്ന കത്തില്‍ ഒപ്പുവച്ച ഒരു പ്രശസ്ത വ്യക്തി കൃഷ്ണയ്യരായിരുന്നു.

              
Back

  Date updated :