N. KELUNAMBIAR

N. KELUNAMBIAR

Any

Reading

Problem

Social-figures

Prabhath Printing Press, Souparnika

Kovval, Kanhangad South

Kassergod, 0467-2217095, 9447239976

Nil

Back

NIL

ജന്മിത്വത്തിന്റെ ബന്ധനങ്ങളില്‍നിന്ന് മോചിതനായി, സ്വതന്ത്രചിന്താഗതിയുടെയും അഭിപ്രായപ്രകടനത്തിന്റെയും പാത തിരഞ്ഞെടുത്ത് ജീവിതവിജയം കൈവരിച്ച വ്യക്തിയാണ് ശ്രീ. എന്‍. കേളുനമ്പ്യാര്‍. രാവണേശ്വരത്തെ നാരന്തട്ട എന്ന പ്രശസ്ത ജന്മികുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പാരമ്പര്യമായി കാര്‍ഷികരംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച് അതില്‍ത്തന്നെ ശ്രദ്ധചെലുത്തിവരുന്ന കാര്‍ഷിക കുടുംബമാണ് നാരന്തട്ട കുടുംബം.
ടി. കുഞ്ഞിക്കണ്ണന്‍നായരുടെയും നാരന്തട്ട ജാനകിയമ്മയുടെയും മകനായി 1960 ജനുവരിയിലാണ് കേളുനമ്പ്യാര്‍ ജനിച്ചത്. കാര്‍ഷകകുടുംബമായിരുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് കാര്യമായ ഊന്നല്‍ കുടുംബാംഗങ്ങള്‍ നല്കിയില്ലെങ്കിലും കഷ്ടതകളും യാതനകളും സഹിച്ച് രാവണേശ്വരം ജി.എല്‍.പിയിലും പെരിയ ഗവ. ഹൈസ്കൂളിലുമായി കേളുനമ്പ്യാര്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.
പത്താംക്ളാസ്സ് പാസ്സായതിനുശേഷം മദ്രാസിലേക്ക് വണ്ടികയറിയ ഇദ്ദേഹം വളരെനാളത്തെ അലച്ചിലിനും തൊഴിലന്വേഷണത്തിനുംശേഷം സ്വദേശമിത്രം എന്ന പത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. രണ്ടുവര്‍ഷത്തെ മദ്രാസ് വാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ കേളുനമ്പ്യാര്‍ 1980-90 കാലയളവില്‍ കാസര്‍ഗോഡ് ഉത്തരദേശം പത്രത്തിന്റെ പേജ് സെറ്റിങ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. 12 വര്‍ഷം തുടര്‍ച്ചയായുള്ള പ്രസിദ്ധീകരണമേഖലയിലെ പ്രവൃത്തിപരിചയം സ്വന്തമായൊരു പ്രസ്സ് തുടങ്ങുന്നതിന് ഇദ്ദേഹത്തിന് പ്രചോദനമായി.
1991-ല്‍ കാഞ്ഞങ്ങാട് ബസ്സ് സ്റാന്‍ഡിനുസമീപം പ്രഭാത് പ്രസ്സ് എന്നപേരില്‍ ഇദ്ദേഹം ഒരു ലെറ്റര്‍ പ്രസ്സ് ആരംഭിച്ചു. പ്രവൃത്തിപരിചയവും പൊതുജനസമ്പര്‍ക്കവും ധാരാളം വര്‍ക്കുകള്‍ ലഭിക്കുന്നതിന് കാരണമായി. ജോലിഭാരം അധികമായപ്പോള്‍ ലെറ്റര്‍ പ്രസ്സ് എന്നനിലയില്‍നിന്നും ഓഫ്സെറ്റ് പ്രസ്സാക്കി സ്ഥാപനത്തെ ഉയര്‍ത്തി. സ്ഥാപനം വളരുന്നതോടൊപ്പം തന്നെ കേളുനമ്പ്യാരും കുടുംബവും വളര്‍ന്നു. എന്തൊക്കെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചാണെങ്കിലും ഏറ്റെടുത്ത ജോലി ആത്മാര്‍ത്ഥതയോടും കൃത്യനിഷ്ഠയോടും കൂടി പൂര്‍ത്തീകരിക്കുന്നതില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത കേളുനമ്പ്യാരുടെ സ്വഭാവം ജനങ്ങള്‍ക്കിടയിലെ വിശ്വാസവും അംഗീകാരവും വര്‍ദ്ധിപ്പിച്ചു.
കെ.എസ്.എഫ്.ഇ ഏജന്റെന്നനിലയില്‍ ഏഴുവര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് കേളുനമ്പ്യാര്‍. കാഞ്ഞങ്ങാട് ടൌണ്‍ ലയണ്‍സ് ക്ളബ് അംഗം, കേരളാ പ്രിന്റേഴ്സ് അസ്സോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ ജോയിന്റ് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപനസമിതിയംഗം എന്നീ ഭാരവാഹിത്വങ്ങള്‍ ഇന്ന് ഇദ്ദേഹത്തിന്റെ നിക്ഷിപ്തമായിരിക്കുന്നു.
ക്ഷേത്രകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന കേളുനമ്പ്യാര്‍, വാഴക്കോട് സുബ്രഹ്മണ്യക്ഷേത്രത്തിന്റെ നടപ്പന്തല്‍ നിര്‍മ്മാണക്കമ്മറ്റി ട്രഷറര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്.
വി. കാര്‍ത്ത്യായനിയാണ് കേളുനമ്പ്യാരുടെ സഹധര്‍മ്മിണി. വിദ്യാര്‍ത്ഥികളായ വി.രചന, വി. രേഷ്മ, വി. ഹരികൃഷ്ണന്‍, വി. ഹരിത എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍നമ്പ്യാര്‍ (കൃഷി), സരോജനി (വീട്ടമ്മ), കോമള.

              
Back

  Date updated :