DINESH T.P.

DINESH T.P.

Any

Reading

Problem

Social-figures

Kannoth

Parippayi, Chengalayi P.O.

Kannur, 0460-2230385, 2260888

dinukannoth4@gmail.com

Back

NIL

കൃഷിവകുപ്പില്‍ സേവനം ചെയ്തുകൊണ്ട് നാടിന്റെ പുരോഗതിയും ജനങ്ങളുടെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവ സര്‍ക്കാര്‍ സേവകനാണ് ശ്രീ. ദിനേശ് ടി.പി. സ്വന്തം ജോലിയെ ഈ ധിഷണാശാലി ധനസമ്പാദനത്തിനുവേണ്ടി മാത്രമുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാതെ ജനനന്മയ്ക്കുവേണ്ടിയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായിരുന്ന ഇ.കെ ഗോവിന്ദന്‍നമ്പ്യാരുടെയും ടി.പി നാരായണിയുടെയും മകനായി 1975 ജൂണ്‍ ഒന്നിനാണ് ദിനേശിന്റെ ജനനം. ശ്രീകണ്ഠാപുരം ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തളിപ്പറമ്പ് വി.എച്ച്.എസ്.ഇയില്‍നിന്ന് പ്ളസ്ടു പാസ്സായി. തുടര്‍ന്ന്, 1995-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദവും 1997-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
വിദ്യാഭ്യാസാനന്തരം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ താത്കാലിക നിയമനം ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലിചെയ്തു. ഇതോടൊപ്പം എന്‍ട്രന്‍സ് കോച്ചിങ് ക്ളാസ്സുകളും കൈകാര്യം ചെയ്തു. 2000-ല്‍ കൃഷിവകുപ്പില്‍ കൃഷി അസിസ്റന്റായി നിയമനം ലഭിച്ചു. തൃശ്ശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം 2006 മുതല്‍ ചെങ്ങളായി കൃഷിഭവനില്‍ ജോലിചെയ്തുവരുന്നു. 
ഉദ്യോഗം എന്നതിനപ്പുറം തന്റെ തൊഴിലിനെ ഒരു പ്രൊഫഷനായി കാണുന്ന വ്യക്തിയാണ് ദിനേശ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് കൃഷി എങ്ങനെ ഉന്നമനത്തിനുള്ള ഉപാധിയാക്കാം എന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഓര്‍ഗാനിക് ഫാമിങ്ങിനെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ക്ളാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നു. കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് എന്തുസഹായവും ചെയ്തുകൊടുക്കാന്‍ സദാസന്നദ്ധനാണ് ഈ യുവാവ്. സ്കൂള്‍, കോളജ് തലങ്ങളില്‍ എസ്.എസ്.ഐയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിട്ടുള്ള ദിനേശിന് അതില്‍നിന്നും ലഭിച്ച സംഘാടനമികവ് ഔദ്യോഗികരംഗത്ത് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. -കില-യില്‍ വച്ച് ഉദ്യോഗസ്ഥര്‍ക്കായി ഇദ്ദേഹം ക്ളാസ്സുകള്‍ നയിച്ചിട്ടുണ്ട്. ഓര്‍ഗാനിക് ഫാമിങ്, വാട്ടര്‍ ഷെഡ് എന്നീ വിഷയങ്ങളെ അധികരിച്ചും ക്ളാസ്സുകള്‍ കൈകാര്യം ചെയ്യാറുണ്ട്. 
തൃശ്ശൂര്‍ പബ്ളിക് ലൈബ്രറി, ശക്തന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി എന്നിവിടങ്ങളില്‍ അംഗമായിരിക്കെ അവയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വഭവനത്തില്‍ മികച്ചൊരു ഗ്രന്ഥശേഖരവും ഇദ്ദേഹത്തിനുണ്ട്. 
ശാസ്ത്രസാഹിത്യപരിഷത്തുമായി ബന്ധപ്പെട്ട് ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം ഓയിസ്ക ഇന്റര്‍നാഷണലിന്റെ നിരവധി പരിപാടികളില്‍ സഹകരിച്ചിട്ടുണ്ട്. സംസ്ഥാന പരിസ്ഥിതി കമ്മറ്റി, എന്‍.ജി.ഒ. യൂണിയന്‍ എന്നിവയില്‍ അംഗമാണ്.
ഒ.എം. ശങ്കരന്‍, കേളുമാസ്റര്‍ എന്നിവര്‍ തന്നെ ഏറെ സ്വാധീനിച്ച അദ്ധ്യാപകരാണെന്ന് ദിനേശ് പറയുന്നു.
ഹരിദാസ് (ഡി.ഡി.പി ഓഫീസ്), രമേഷ് (തലശ്ശേരി ജില്ലാക്കോടതി), രൂപ (ട്രഷറി, തളിപ്പറമ്പ്) എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :