P.K. Mammu Vydyar

P.K. Mammu Vydyar

Any

Reading

Problem

Medicine

Marmmachikithsa Kendram

Chengalayi P.O., Sreekandapuram

Kannur, 0460-2230501, 2231996

Nil

Back

ഗഫൂര്‍ വൈദ്യര്‍

NIL

പാരമ്പര്യവൈദ്യചികിത്സയിലൂടെ അനേകായിരം രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കുന്ന അനുഗൃഹീത വൈദ്യനാണ് ശ്രീ. പി.കെ. മമ്മു വൈദ്യര്‍. തലമുറകളായി കൈമാറിവരുന്ന അറബി ഗ്രന്ഥങ്ങളിലെ അറിവുംആയുര്‍വ്വേദവിദ്യകളും സമന്വയിപ്പിച്ചാണ് മമ്മുവൈദ്യര്‍ ചികിത്സ നടത്തിവരുന്നത്.
പി.കെ. ബീരാന്‍ വൈദ്യരുടെയും സി.പി. ഫാത്തിമയുടെയും മകനായി 1940-ല്‍ ജനിച്ചു. രാമനാട്ടുകരയിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി പഞ്ചായത്തില്‍ പിതാവിനോടൊപ്പം ചികിത്സ പരിശീലിച്ചു. രണ്ടരദശാബ്ദത്തോളം ഉപ്പയുടെ കീഴില്‍ ചികിത്സ അഭ്യസിച്ചു. പാരമ്പര്യമായി കൈമാറിവന്ന അറിവുകളില്‍ പരിജ്ഞാനം നേടിയശേഷം ഈ രംഗത്തേക്കുകടന്നു.
1990-ല്‍ ചെങ്ങളായിലെ മുക്കാടം എന്ന സ്ഥലത്ത് സ്വന്തമായി ചികിത്സാകേന്ദ്രം ആരംഭിച്ചു. അതിനുമുമ്പ് സഹോദരനോടൊപ്പം ചികിത്സ നടത്തിയിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി വിജയകരമായ രീതിയില്‍ മര്‍മ്മചികിത്സാകേന്ദ്രം നടത്തിവരുന്നു. പരമ്പരാഗതചികിത്സ പ്രയോഗിക്കേണ്ടരീതിയില്‍ പ്രയോഗിച്ചാല്‍ ഏറ്റവും ഫലപ്രദമാണെന്ന് വൈദ്യര്‍ പറയുന്നു. ജനങ്ങളുടെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും ഇദ്ദേഹം പറയുന്നു.
നടുവ് സംബന്ധമായ തകരാറുകള്‍, ഒടിവുകള്‍, ചതവ്, ഉളുക്ക് എന്നിവയാണ് ഇവിടെ പ്രധാനമായും ചികിത്സിച്ചുവരുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടെയെത്തി രോഗശാന്തി ലഭിച്ചുമടങ്ങിയവരാണ് വൈദ്യരുടെ പ്രധാന പ്രചാരകര്‍. അലോപ്പതി ചികിത്സയെ അപേക്ഷിച്ച് വളരെ താഴ്ന്ന ഫീസാണ് വൈദ്യര്‍ ഈടാക്കുന്നത്.
ആയുര്‍വ്വേദപാരമ്പര്യ സംരക്ഷണസമിതി ട്രഷറര്‍, പാരമ്പര്യ വൈദ്യഫെഡറേഷന്‍ സംസ്ഥാനകമ്മറ്റി അംഗം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് പാരമ്പര്യവൈദ്യത്തിന്റെ സംരക്ഷണത്തിനായി മമ്മുവൈദ്യര്‍ പോരാടുന്നു.
ചെങ്ങളായി ഐഡിയല്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്, സീനിയര്‍ സിറ്റിസണ്‍സ് ഫോറം യൂണിറ്റ് വൈസ് പ്രസിഡന്റ്, ചെങ്ങളായി സഹകരണബാങ്ക് ഡയറക്ടര്‍, ജില്ലാ ഹോമിയോ ആശുപത്രി ഡയറക്ടര്‍ എന്നീനിലകളില്‍ സാമൂ ഹികരംഗത്തും സജീവമാണ്. 1973 മുതല്‍ പാരമ്പര്യവൈദ്യസംഘടനാ എക്സിക്യൂട്ടീവ് മെമ്പറും ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ വൈദ്യ ഫെഡറേഷന്‍ പ്രസിഡന്റുമാണ്.
സല്‍സബീല്‍ ഗേള്‍സ് യത്തീംഖാന ഡയറക്ടര്‍, സല്‍സബീല്‍ പബ്ളിക് സ്കൂള്‍ വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നു.
ഉമ്മറിന്റെയും മറിയമിന്റെയും മകള്‍ മാണിക്കോത്ത് വീട്ടില്‍ സെക്കീനയാണ് ഭാര്യ. 1965-ല്‍ ആയിരുന്നു വിവാഹം. അഷ്റഫ് (ഗള്‍ഫ്), ഗഫൂര്‍ (വൈദ്യന്‍), സമീറ, ഫിറോസ് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റഷീദ, സാബിറ, അഷ്റഫ് (ബിസിനസ്സ്). ചെറുമക്കള്‍: അന്‍സല്‍, അനീഷ, നദൂം, ഇന്‍സാം, ശ്യാമില്‍, അജ്മല്‍, ഷാന. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് മകന്‍ ഗഫൂറും കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ചികിത്സാരംഗത്തുണ്ട്. 
പി. അസൈനാര്‍ വൈദ്യര്‍, ഹൈദ്രോസ്, ബീഫാത്തു, കുഞ്ഞാമിന എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

              
Back

  Date updated :