C. ABDULKARIM

C. ABDULKARIM

Any

Reading

Problem

Social-figures

7th Mile-Kuttikol P.O.

Thaliparamb

Kannur, 9446544454

Nil

Back

NIL

1951 ജനുവരി 1-ന് കണ്ണൂര്‍ജില്ലയില്‍ തളിപ്പറമ്പ്, കുറ്റിക്കോല്‍ ചെറിയാണ്ടിലകത്ത് മറിയുമ്മയുടേയും മണ്ടേന്‍കണ്ടിമൊയ്തീന്‍ കുട്ടിയുടേയും ആറുമക്കളില്‍ ഇളയവനായി; കുറമത്തൂര്‍ പഞ്ചായത്തില്‍ വടക്കുംചേരി ഗ്രാമത്തിലെ ഇടത്തരം കാര്‍ഷിക കുടുംബത്തില്‍ ജനിച്ച അബ്ദുള്‍കരീം, സ്വപ്രയത്നവും, കഠിനാധ്വാനവും കര്‍മ്മനൈപുണ്യവുംകൊണ്ട് ജീവിതവിജയങ്ങള്‍ കൈയ്യടക്കിയ പ്രതിഭാശാലിയാണ്. രാഷ്ട്രീയ-സാമൂഹ്യ-കലാ-സാംസ്കാരിക രംഗങ്ങളിലും, വ്യാവസായിക-വിദ്യാഭ്യാസ-പൊതുരംഗങ്ങളിലും ആതുരസേവാ-ശുശ്രൂഷാരംഗങ്ങളിലും എന്നല്ല സര്‍വ്വതോന്മുഖമായ സര്‍വ്വപ്രവര്‍ത്തനങ്ങളിലും സമര്‍പ്പിത ജീവിതമാണ് അദ്ദേഹത്തിന്റേത്. തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധതയും ദൈവവിശ്വാസവും മാന്യതയും കൈമുതലായുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ ജനഹൃദയങ്ങളില്‍ നിറഞ്ഞ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. സമൂഹനന്മയും പൊതുജനക്ഷേമവും ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ നിസ്തുലമായ സേവനങ്ങള്‍ ഏവരുടേയും പ്രശംസയും അംഗീകാരവും ഇതോടകംതന്നെ നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പുരോഗമനാശയങ്ങളുടെ സഹയാത്രികനായ ഇദ്ദേഹം 1978-ല്‍ മാര്‍ക്സിസ്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കുകയും പൊതുരംഗത്ത് സജീവമാകുകയും ചെയ്തു. 1989-ല്‍ പാര്‍ട്ടി അംഗത്വം പുതുക്കുവാന്‍ സാധിച്ചില്ല എന്ന തൊഴിവാക്കിയാല്‍ ഇപ്പോഴും അദ്ദേഹം പാര്‍ട്ടി അംഗമായി തുടരുന്നുണ്ട്. ഒരു രാഷ്ട്രീയാനുഭാവി എന്നതിലുപരി, സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും ദുര്‍ബലരും അംഗഹീനരും അഗതികളുമായി അനേകര്‍ക്ക് ആശാകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നത്. പരസഹായം കൂടാതെ എഴുനേല്‍ക്കുവാന്‍ പോലുമാകാത്തവര്‍ക്ക് വല്ലവിധേനയും നിവര്‍ന്നിരിക്കുവാനാവശ്യമായ വീല്‍-ചെയറുകള്‍ നല്‍കുവാനും അവയവങ്ങള്‍ മാറ്റി വെയ്ക്കേണ്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുവാനും കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് ശസ്ത്രക്രീയകള്‍ നടത്തുവാനും അല്ലെങ്കില്‍ കണ്ണുകള്‍ തന്നെ നല്‍കുവാനും ഇപ്രകാരം വിവിധ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കുള്ള പ്രത്യാശകേന്ദ്രമായ Hope Charitable Trust-ന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ അര്‍ഹതപ്പെട്ടവര്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പിലാത്തറയില്‍ Hope Village സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വേദനിക്കുന്ന മനുഷ്യജീവിതങ്ങള്‍ക്ക് സാന്ത്വനമേകുവാന്‍ സ്ഥാപിതമായ Pain and Palliative Clinic-ന്റെ പ്രവര്‍ത്തനവും ഇതര ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഇവിടെ നടത്തുന്നുണ്ട്. PIK എന്ന സംഘടനയുടെ (Palliate Initiative in Kannur) ഗവേണിംഗ് ബോര്‍ഡ് അംഗം; Mythri Pain and Palliative Care Society-യുടെ വൈസ്-ചെയര്‍മാന്‍ എന്നീ നിലകളിലും ആതുരരുടേയും അശരണരുടേയും ഒരത്താണിയായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുന്ന കരങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന നാവുകളെക്കാള്‍ പരിശുദ്ധമാണ് എന്ന നബിവചനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. Sanjeevani Pain and Palliatives-ന്റെ തുടക്കത്തില്‍ ചെയര്‍മാനും രക്ഷാധികാരിയും ഇദ്ദേഹമായിരുന്നു.
കലാ-സാംസ്കാരിക രംഗങ്ങളിലും വിദ്യാഭ്യാസമേഖലകളിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അദ്ദേഹം, 2004-ല്‍ തളിപ്പറമ്പ് കേന്ദ്രമാക്കി രൂപീകൃതമായ സംസ്കാര എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റിന്റെ ചെയര്‍മാനായിരുന്നു. വിദ്യാഭ്യാസവും കലയും സമഞ്ജസിപ്പിച്ചിരുന്ന ഈ കേന്ദ്രം, സംസ്കാരനൃത്തവിദ്യാലയം സ്ഥാപിക്കുകയും ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വയലിന്‍, വീണ, കീബോര്‍ഡ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ശിക്ഷണം നല്‍കുകയും ചെയ്തിരുന്നു. ഈ കേന്ദ്രത്തിന്റെ 5-ാം വാര്‍ഷികം 2009-ല്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ നൂറിലധികം വിദ്യാര്‍ത്ഥികള്‍, എട്ടിലധികം പ്രശസ്ത അദ്ധ്യാപകരുടെ കീഴില്‍ പഠനം നടത്തിയിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.
വ്യവസായമേഖലയുടെ മുഖച്ഛായതന്നെ മാറ്റുവാന്‍ പര്യാപ്തമായ റോക്ക് ക്രഷേഴ്സ് ആന്റ് മൈനിംഗ് ഇന്‍സ്റില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2005-ല്‍ ഇദ്ദേഹം ചെയര്‍മാനായി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. 2007-ല്‍ മറ്റൊരു സംരംഭമായ ബില്‍സ് കോണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പബ്ളിക് ലിമിറ്റഡ് കോഴിക്കോട് തുടങ്ങുകയും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേല്‍ക്കുകയും ചെയ്തു. 2007-ല്‍ തന്നെ മലബാര്‍ ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യാ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമാകുകയും അതിന്റെ ചെയര്‍മാനാകുകയും ചെയ്തു. ഈ സ്ഥാപനത്തിന്റെ കെട്ടിടം പണികള്‍ പരിയാരം പഞ്ചായത്തില്‍ അമ്മാനപ്പാറ എന്ന സ്ഥലത്ത് അവസാനഘട്ടത്തിലാണ്.
1982 മുതല്‍ ചെറുകിട കോണ്‍ട്രാക്ട് ജോലികള്‍ ചെയ്തു തുടങ്ങിയ ഇദ്ദേഹം, 1990-ല്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍, പ്രസ്തുത സംഘടനയുടെ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റായി സ്ഥാനമേറ്റു. 1992-ല്‍ സംഘടനയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും, 1997-ല്‍ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 2002-ല്‍ സംസ്ഥാന പ്രസിഡന്റായും 2004-ല്‍ സംസ്ഥാന രക്ഷാധികാരിയായും സ്ഥാനമേറ്റ ഇദ്ദേഹം 2008 വരെ രക്ഷാധികാരി എന്ന നിലയില്‍ സംഘടനയ്ക്ക് കരുത്തുറ്റ നേതൃത്വമാണ് നല്‍കിയത്. ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ നാനാവിധമായ പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. 1997-ല്‍ കണ്ണൂര്‍ ജില്ലയുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്ന ചെറുകിട കോണ്‍ട്രാക്ടര്‍മാരെ ഉള്‍പ്പെടുത്തി അവരുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി കണ്ണൂര്‍ ജില്ലാ കോണ്‍ട്രാക്ട്ടേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംരംഭമായിരുന്നു ഇത്. ജില്ലയിലെ മികച്ച സൊസൈറ്റികളില്‍ ഒന്നായി മാറിക്കഴിഞ്ഞ ഇത് സംഘാംഗങ്ങള്‍ക്ക് താങ്ങും തണലുമായി തീര്‍ന്നിരിക്കുന്നു. സംഘരൂപീകരണത്തിനായി മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തുടക്കത്തില്‍ ഓണററി സെക്രട്ടറിയായും 1998 മുതല്‍ തുടര്‍ച്ചയായി പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നു. Act, act, act and act in the living life എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുംവിധം, പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു എന്ന നബി വചനം ഉള്‍ക്കൊണ്ടുകൊണ്ട് നിസ്വാര്‍ത്ഥസേവനത്തിന്റെ പാതയിലൂടെ അദ്ദേഹം യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കെ.എന്‍. ആയിഷയാണ് ഇദ്ദേഹത്തിന്റെ പത്നി. ഏക മകള്‍ കെ.എന്‍. ജസീലയുടെ ഭര്‍ത്താവ് കെ. മുഹമ്മദ് ശബീര്‍ തളിപ്പറമ്പ് ബസ്റാന്‍ഡിനടുത്ത് സോഫയിന്‍ സൂപ്പര്‍ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.

              
Back

  Date updated :