T.D. Sebastian Vaidyar

T.D. Sebastian Vaidyar

Any

Reading

Problem

Medicine

Tharakunnel Meprakavil

Manakkadavu P.O., Alakode Via

Kannur, 09747808444, 09447880794

Nil

Back

NIL

ആര്‍ഷഭാരതത്തിന്റെ സനാതനമൂല്യങ്ങളുടെ സഞ്ചിതമായ വേദങ്ങളില്‍ ആയുര്‍വേദത്തിന് അമൂല്യമായ സ്ഥാനമാണുള്ളത്. ധന്വന്തരി മഹര്‍ഷി സുശ്രുതന് ഉപദേശിച്ചുകൊടുത്ത ആയുസ്സിന്റെ ശാസ്ത്രമായ ആയുര്‍വേദം ഭൂമിയിലെ ഈശ്വരാവതാരങ്ങളായ ഭിഷഗ്വരന്മാരുടെ കരസ്പര്‍ശത്താല്‍ പുനരുജ്ജീവനിയായി മാറുന്ന കാഴ്ച നമുക്കന്യമല്ല. നൂറ്റാണ്ടുകളായി കൈമാറി വന്ന, അത്ഭുതാവഹമായ രോഗശാന്തി നല്‍കുന്ന ഈ ചികിത്സാവിധിയിലൂടെ അനേകായിരങ്ങള്‍ക്ക് സൌഖ്യം പകര്‍ന്നു നല്‍കിയ ശ്രേഷ്ഠനാണ് സെബാസ്ററ്യന്‍ വൈദ്യര്‍.
1945 ഏപ്രില്‍ 18-ന് കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കടനാട് എന്ന സ്ഥലത്ത്; തറക്കുന്നേല്‍ മേപ്രക്കാവില്‍ ദേവസ്യയുടേയും കൊച്ചുപ്ളാക്കല്‍ മറിയാമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹം 1960-ല്‍ കടനാട് സെന്റ് സെബാസ്ററ്യന്‍ ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. 1962-ല്‍ കുടുംബത്തോടൊപ്പം മലബാറിലേക്കും അവിടെനിന്നും കണ്ണൂര്‍ ജില്ലയിലെ ആലക്കോട്ടേയ്ക്കും കുടിയേറി. ധാരാളം കൃഷിസ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്ന പിതാവിനെ കൃഷി കാര്യങ്ങളില്‍ സഹായിച്ചിരുന്നതോടൊപ്പം ചിറയ്ക്കല്‍ ശ്രീധരന്‍ നായരുടെ കീഴില്‍ കളരി അഭ്യാസമുറകളും സ്വായത്തമാക്കി. പാരമ്പര്യ കളരി മര്‍മ്മ ചികിത്സാ വിദഗ്ദ്ധരായിരുന്ന തറക്കുന്നേല്‍ മേപ്രക്കാവില്‍ കുടുംബാംഗമായ ഇദ്ദേഹം സ്വപിതാവില്‍നിന്നും, വല്യപ്പന്റെ അനുജന്റെ മകനില്‍നിന്നും ചികിത്സാവിധികളില്‍ സമഗ്രമായ അറിവു നേടി. ആയുര്‍വേദത്തിലും അഭ്യസനം നടത്തിയ ഇദ്ദേഹം കുറഞ്ഞ കാലത്തിനുള്ളില്‍ കളരി മര്‍മ്മ-ആയുര്‍വേദ ചികിത്സകളില്‍ അദ്വിതീയനായി. ഏതു വിഷയത്തെ കുറിച്ചായാലും പഠനത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന്റെ ആഴത്തിലേക്കിറങ്ങിച്ചെന്ന് സമഗ്രവും സമ്പൂര്‍ണ്ണവുമായ അറിവ് നേടുക എന്ന പ്രത്യേകത ഇദ്ദേഹത്തിനുണ്ടായിരുന്നതിനാല്‍തന്നെ ഈ വിഷയങ്ങളിലെ അവസാനവാക്കായി മാറി, ഇദ്ദേഹം. സ്വദേശത്തും വിദേശത്തുമുള്ള നിരവധിയാളുകള്‍ ഇദ്ദേഹത്തെ തേടിയെത്തി. നൈപുണ്യവും കൈപുണ്യവും കൊണ്ട് അനുഗ്രഹീതനായ ഇദ്ദേഹത്തെ തേടി എത്തിയവര്‍ക്കാര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. പ്രശസ്തരും പ്രഗത്ഭരുമായ ഒട്ടനവധിയാളുകളുടെ രോഗശാന്തി വരുത്തുവാന്‍ ഇദ്ദേഹത്തിനായിട്ടുണ്ട് എന്നതും പ്രസ്താവ്യമാണ്. കേന്ദ്ര മന്ത്രിമാരായ, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മന്ത്രിയും ഇപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റുമായ രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എം.പി. കെ. സുധാകരന്‍, ആന്ധ്രാപ്രദേശ് മന്ത്രി ഡോക്ടര്‍ (മിസ്സിസ്സ്) ജെ. ഗീതാറെഡ്ഢി (മിനിസ്റര്‍ ഫോര്‍ മേജര്‍ ഇന്‍ഡസ്ട്രീസ് ആന്റ് ഷുഗര്‍) തുടങ്ങിയവരും ഒട്ടനവധി I.A.S., I.P.S., I.F.S. ഉദ്യോഗപ്രമുഖരും ഇദ്ദേഹത്തിന്റെ ചികിത്സയാല്‍ സാന്ത്വനമനുഭവിച്ചവരാണ്.
മര്‍മ്മ ചികിത്സയുടെ മാന്ത്രിക സ്പര്‍ശത്താല്‍, നട്ടെല്ലു സംബന്ധമായ തകരാറുകള്‍, ഉളുക്ക്, ഒടിവ്, ചതവ്, സ്ഥാനഭ്രംശം എന്നിവ കേവലം ഇരുപതുമിനിട്ടിനുള്ളില്‍ സുഖപ്പെടുത്താന്‍ കഴിയുമെന്നത് തന്റെ ചികിത്സയുടെ പ്രത്യേകതയാണെന്ന് ഇദ്ദേഹം വെളിവാക്കുന്നു. ടോണ്‍സിലൈറ്റിസ് പൂര്‍ണ്ണമായും ഭേദമാക്കുവാനുള്ള പ്രത്യേക ചികിത്സാവിധികളും വൈദ്യര്‍ക്ക് വശഗതമാണ്. ഇതിനോടകം ഇരുപത്തിയഞ്ചിലധികം വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തി തന്റെ ചികിത്സാരീതികള്‍ പ്രയോഗത്തില്‍ വരുത്തുകയും ആ രാജ്യങ്ങളില്‍ നിലവിലുള്ള ചികിത്സാ സമ്പ്രദായങ്ങളില്‍ ജ്ഞാനസ്ഥനാകുകയും ചെയ്തിട്ടുള്ള ഇദ്ദേഹം, പതിനെട്ടോളം വിദേശ രാജ്യങ്ങളില്‍ നിന്നും വിലപ്പെട്ട പല ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും കൊണ്ടുവന്ന് തന്റെ തൊടികളില്‍തന്നെ വളര്‍ത്തി ഏറ്റവും ശുദ്ധവും കലര്‍പ്പില്ലാത്തതും അത്യപൂര്‍വ്വവുമായ ഔഷധക്കൂട്ടുകള്‍ നിര്‍മ്മിച്ച് രോഗിയെ ജാഗ്രത്താക്കുവാന്‍ കഠിന നിഷ്ക്കര്‍ഷ പുലര്‍ത്തുന്നു.
ചെമ്പേരി സ്വദേശിനി, റോസമ്മയാണ് സെബാസ്റ്യന്‍ വൈദ്യരുടെ ഭാര്യ. ഇവര്‍ക്ക് മിനി, ബീന, റീന എന്നീ പെണ്‍മക്കളും സ്റെനി സെബാസ്റ്യന്‍ എന്ന ഏകമകനുമാണുള്ളത്. മകന്റെ ഭാര്യ ലിസി. ഇവര്‍ക്ക് സനാ റോസ് സ്റെനി (3 വയസ്സ്) സീയാന്‍ സെബാന്‍സ്റെനി (1 വയസ്സ്) എന്നീ രണ്ടു കുട്ടികളുണ്ട്.

              
Back

  Date updated :