RONY T. DANIEL

RONY T. DANIEL

Any

Reading

Problem

Social-figures

Mulamoottil House

Nadacavu, Mavelikkara

Alapuzha, 0479-2302325, 9847402381

Nil

Back

NIL

മാവേലിക്കരയിലെ പ്രശസ്തമായ മുളമൂട്ടില്‍ തറവാട്ടില്‍ ഡോക്ടര്‍: എന്‍. സി. ഡാനിയലിന്റേയും ഡോക്ടര്‍ അന്നമ്മ ഡാനിയലിന്റേയും പുത്രനായി 1939 മേയ് 25-ന് ജനിച്ച റോണി.ടി.ഡാനിയല്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും രാഷ്ട്രീയത്തിലെ അനിഷേദ്ധ്യസാന്നിദ്ധ്യവും; വ്യാപാര, കലാ-സാംസ്കാരിക, സാമുദായിക രംഗങ്ങളിലെ അതികായനുമാണ്. സ്കൂള്‍ വിദ്യാഭ്യാസം മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിലും, കോളേജ് വിദ്യാഭ്യാസം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കൊല്ലം എസ്സ്.എന്‍. കോളജ് എന്നിവിടങ്ങളിലുമായിരുന്നു. ബോട്ടണിയില്‍ ബിരുദം നേടിയ ശേഷം ഇദ്ദേഹം നേരെ വ്യാപാരരംഗത്തേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. 1966-ല്‍ മാവേലിക്കര, നടക്കാവില്‍ മുളമൂട്ടില്‍ ഏജന്‍സീസ് എന്ന ഹാര്‍ഡ് വെയര്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. വിശാലമായ ഷോറൂമില്‍ വിവിധ ശ്രേണികളില്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുടെ വിപുലമായ ശേഖരംതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കുടെ ഇഷ്ടങ്ങളെ തൊട്ടറിഞ്ഞു എന്ന പോലെ വിശ്വസ്തതയുടെ പര്യായമായി മാറിക്കഴിഞ്ഞ ഈ സ്ഥാപനം ഹാര്‍ഡ് വെയര്‍ രംഗത്തെ സേവനമികവുമായി തുലഉയര്‍ത്തി നില്ക്കുന്നു. നാലുപതിറ്റാണ്ടിന്റെ പാരമ്പര്യമഹിമയുമായി മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ സ്ഥാപനമെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. മാവേലിക്കര വ്യാപാരവ്യവസായി ഏകോപനസമിതി താലൂക്ക് പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയ്ക്ക് മികച്ച നേതൃത്വം നല്‍കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ആരാധ്യനായ നേതാവെന്ന നിലയില്‍ സംസ്ഥാനവര്‍ക്കിംഗ് കമ്മിറ്റി അംഗമായും, മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റായും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഇദ്ദേഹം മാവേലിക്കര നഗരസഭയിലെ പ്രിയങ്കരനും ജനപ്രിയനുമായ കൌണ്‍സിലര്‍ കൂടിയായിരുന്നു. നഗരസഭാ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരുടേയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി സംശുദ്ധമായ പൊതുപ്രവര്‍ത്തനം നടത്തുവാനും അദ്ദേഹത്തിനു സാധിച്ചു.
സാമൂഹ്യരംഗത്തും, സേവന-ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും, സാമുദായിക-ആത്മീയരംഗങ്ങളിലും നമുക്ക് അദ്ദേഹത്തില്‍ ഒരു അതിശക്തനേയും, ആര്‍ദ്രനേയും ഒരേ സമയം ദര്‍ശിക്കുവാന്‍ കഴിഞ്ഞു. മാവേലിക്കര റെഡ്ക്രോസ് രൂപീകൃതമായതു മുതല്‍ വൈസ്-പ്രസിഡന്റ് എന്ന നിലയില്‍ പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ വിസ്മരിക്കാനാവുന്നതല്ല. റോട്ടറിക്ളബ്ബ് മാവേലിക്കര ചാപ്റ്ററിന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹം 25 വര്‍ഷത്തോളം തുടര്‍ച്ചയായി ചാപ്റ്റര്‍ പ്രസിഡന്റായി അമൂല്യങ്ങളായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. റോട്ടറി ക്ളബ്ബിന്റെ പോള്‍ഹാരിസ് ഫെലോഷിപ്പ് എന്ന ഉന്നത ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാവേലിക്കര ലയണ്‍സ് ക്ളബ്ബ് പ്രസിഡന്റായിരുന്ന ഇദ്ദേഹത്തെ രണ്ടു പ്രാവശ്യം മാവേലിക്കര, വൈ.എം.സി.എ.യുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒരു തികഞ്ഞ സമുദായസ്നേഹിയും ദൈവവിശ്വാസിയുമായിരുന്ന ഇദ്ദേഹം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ട്രസ്റിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ്, ഇന്നു കാണുന്ന വിധം കമനീയമായി ഈ പള്ളി പുതുക്കിപ്പണിയുവാന്‍ കഴിഞ്ഞത്. പള്ളിയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി 18 വര്‍ഷം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും മൂലം നാനാവിധമായ വികസനപ്രവര്‍ത്തനങ്ങളും ഇതര സഹപ്രവര്‍ത്തകരുടെ സഹകരണത്താല്‍ അത്യന്തം ഭംഗിയായി ചെയ്തുതീര്‍ക്കുവാന്‍ കഴിഞ്ഞിരുന്നു എന്ന സംതൃപ്തിയും നമുക്ക് ആ മുഖത്ത് ദര്‍ശിക്കാവുന്നതാണ്. മലങ്കര ഓര്‍ത്തഡോക്സ് കൌണ്‍സിലിന്റെ (M.O.C.) ആദ്യ കൌണ്‍സിലംഗമായിരുന്ന അദ്ദേഹം, ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു എന്നതും പ്രശംസനീയമാണ്. ക്രിസ്ത്യന്‍ കരിസ്മാറ്റിക് മൂവ്മെന്റുമായി ബന്ധപ്പെട്ട് ആത്മീയരംഗനവീകരണപ്രക്രിയകള്‍ക്ക് ഉണര്‍വേകുവാനും അദ്ദേഹമിപ്പോള്‍ മുന്‍പന്തിയിലുണ്ട്. തന്റെ പ്രവര്‍ത്തനമേഖലകളിലെല്ലാം മാന്ത്രിക സ്പര്‍ശത്താലെന്നപോലെ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭാശാലിയായ ഇദ്ദേഹം; ജറുസലേം, മലേഷ്യ സിംഗപ്പൂര്‍, സിലോണ്‍, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളെ സഞ്ചാരപഥങ്ങളാക്കിയ യാത്രികന്‍ കൂടിയാണ്. തന്റെ ജീവിതയാത്രയിലെ സഹയാത്രികയായിരുന്ന സഹധര്‍മ്മിണി ലീലാമ്മ ഡാനിയേല്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു കഴിഞ്ഞു. മനോജ് ഡാനിയല്‍, വിനോജ് ഡാനിയല്‍, ഡോ:സ്വപ്ന എന്നിവരാണ് മക്കള്‍. ഡോ. വില്യംജോണ്‍ ഡാനിയല്‍, ഡോ. ഫെഡ്ഢി ജേക്കബ് ഡാനിയല്‍, ആനി ഡാനിയല്‍, മേരിമാത്യു എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :