John Mevada

John Mevada

Any

Reading

Problem

Memory

Mevada

Karuvanchal P.O.

Kannur, 0460-2245241, 9447482160

Nil

Back

NIL

ഉന്നതവിദ്യാഭ്യാസയോഗ്യതകള്‍ ഉണ്ടായിട്ടും കൃഷിയിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പ്രദേശത്തിന്റെ തന്നെ വികസനത്തിന് ആക്കം കൂട്ടിയ ക്രാന്തദര്‍ശിയായിരുന്നു ജോണ്‍ മേവട. പൊതുരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന ജോണ്‍ നാടിന്റെ പുരോഗതിക്കുവേണ്ടി ഏറെ വിട്ടുവീഴ്ചകള്‍ ചെയ്ത മനുഷ്യസ്നേഹിയായിരുന്നു.
തോമസ് എം. മേവടയുടെയും ത്രേസ്യാമ്മയുടെയും മകനായി 1943 ജനുവരി ഏഴിന് തിരുവിതാംകൂറിലായിരുന്നു ജനനം. കാഞ്ഞാര്‍ ലോവര്‍ പ്രൈമറി സ്കൂള്‍, അറക്കുളം സെന്റ് തോമസ് അപ്പര്‍ പ്രൈമറി സ്കൂള്‍, മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂള്‍, മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തേവര എസ്.എച്ച്. കോളജില്‍നിന്ന് പ്രീഡിഗ്രിയും കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് സയന്‍സില്‍ ബിരുദവും നേടി.
ചെറുപ്പംമുതലേ കൃഷിയില്‍ താല്‍പര്യം കാണിച്ച ജോണ്‍ വിദ്യാഭ്യാസാനന്തരം തിരഞ്ഞെടുത്തത് കൃഷിഭൂമിയിലേക്കുള്ള വഴിയായിരുന്നു. മണ്ണിനെയും വിളകളെയും പ്രണയിച്ച ഈ കൃഷീവലന്‍ കാര്‍ഷികവൃത്തിയിലൂടെ ഏറെ നേട്ടങ്ങള്‍ കൊയ്തു.
ജോണിന്റെ കുടുംബം 1956-ല്‍ കണ്ണൂരിലെ വായാട്ടുപറമ്പിലേക്ക് കുടിയേറി. തെങ്ങ്, കവുങ്ങ്, കശുമാവ്, റബ്ബര്‍ എന്നിവയുള്‍പ്പെടെ മിക്ക വിളകളും ജോണിന്റെ കൃഷിഭൂമിയില്‍ ഉണ്ടായിരുന്നു. കഠിനാദ്ധ്വാനത്തിലൂടെ കൃഷിയില്‍ വിജയം കൈവരിക്കാന്‍ ജോണിനുകഴിഞ്ഞു.
കരുവഞ്ചാലില്‍ മലഞ്ചരക്ക് വ്യാപാരവും ഇദ്ദേഹം നടത്തിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇദ്ദേഹത്തിന് വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ബിസിനസ്സുകാരുമായി മികച്ച ബന്ധമാണ് ജോണ്‍ കാത്തുസൂക്ഷിച്ചത്.
കരുവഞ്ചാലിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാന്‍ ജോണിനുകഴിഞ്ഞിട്ടുണ്ട്. ആലക്കോട്, കരുവഞ്ചാല്‍ പ്രദേശങ്ങളിലെ നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് ജോണിന് ഉടമസ്ഥാവകാശമുണ്ടായിരുന്ന സ്ഥലത്താണ്. കരുവഞ്ചാലില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ളവ നിലവില്‍ വരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജോണാണ്.
വ്യാപാരവ്യവസായി ഏകോപനസമിതിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ജോണ്‍ നിരവധി വര്‍ഷങ്ങള്‍ പ്രസ്തുതപദവി വഹിച്ചു. ആലക്കോട് മേഖലാപ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി. ആലക്കോട് ലയണ്‍സ് ക്ളബ്ബ് പ്രഥമപ്രസിഡന്റായിരുന്നു. വൈസ്മെന്‍സ് ക്ളബ്ബിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗമായും സേവനം ചെയ്തിട്ടുണ്ട്.
നീറനാകുന്നേല്‍ കുരുവിളയുടെയും അച്ചാമ്മയുടെയും മകള്‍ ഗ്രേസിയാണ് ഭാര്യ. ടെസി, ഡോ. ടോണി (മസ്ക്കറ്റ്), ടെഡി, ടിജി എന്നിവര്‍ മക്കളാണ്. 
ജോസഫ്, ജേക്കബ്, മാത്യു, തോമസ്, ജോര്‍ജ്ജ്, അലോഷ്യസ്, സിസ്റര്‍ സോഫി, സിസ്റര്‍ ബെനഡിക്ട്, മറിയക്കുട്ടി, ആഷ, സെലിന്‍, വല്‍സ എന്നിവരാണ് ജോണിന്റെ സഹോദരങ്ങള്‍.
കാന്‍സര്‍ രോഗബാധിതനായ ജോണ്‍ 2005 ജനുവരി 18-ന് നിര്യാതനായി.

              
Back

  Date updated :