C.V. Ramakrishnan Master

C.V. Ramakrishnan Master

Any

Reading

Problem

Teacher

Niranjana

Naduvil P.O.

Kannur, 0460-2250515, 9447688564

Nil

Back

NIL

36 വര്‍ഷത്തെ സ്തുത്യര്‍ ഹവും മാതൃകാപരവുമായ അദ്ധ്യാപനജീവിതത്തിനുടമയാണ് ശ്രീ.സി.വി.രാമകൃഷ്ണന്‍മാസ്റര്‍. ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തകനെന്നനിലയില്‍ ഇദ്ദേഹം പ്രദേശത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്. കര്‍ഷകനായിരുന്ന തെങ്ങില്‍ നാരായണന്‍നമ്പ്യാരുടെയും ചെങ്ങുനി വീട്ടില്‍ നാരായണിയമ്മയുടെയും മകനായി 1952 ഡിസംബര്‍ 1-ന് ജനിച്ചു. 
1970-ല്‍ നടുവില്‍ ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പാസ്സായ ഇദ്ദേഹം, 1970-72 കാലത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐയില്‍നിന്ന് അദ്ധ്യാപകപരിശീലനം നേടി. 1975-ല്‍ പ്രൈവറ്റായി പഠിച്ച് പ്രീഡിഗ്രിയും പാസ്സായി. ടി.ടി.സി. കഴിഞ്ഞയുടന്‍തന്നെ നടുവില്‍ ഹൈസ്കൂളിന്റെ ഭാഗമായ എല്‍.പി. വിഭാഗത്തില്‍ ഇദ്ദേഹത്തിന് അദ്ധ്യാപകനിയമനം ലഭിച്ചു. 2005 മുതല്‍ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനായ ഇദ്ദേഹം 2008 മാര്‍ച്ചിലാണ് വിരമിക്കുന്നത്. 
തികഞ്ഞ മാര്‍ക്സിസ്റ് സഹയാത്രികനായ ഇദ്ദേഹം സംഘടനാതലത്തില്‍ ഒട്ടേറെ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. കെ.പി.ടി.യു. സബ്ജില്ലാ ജോയിന്റ് സെക്രട്ടറി, കെ.എസ്.വൈ.എഫ്. തളിപ്പറമ്പ് താലൂക്ക് ജോയിന്റ് സെക്രട്ടറി, ഏരിയാപ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ഏരിയാപ്രസിഡന്റ്, സി.പി.എം. ഏരിയാക്കമ്മറ്റിയംഗം, കര്‍ഷകസംഘം ഏരിയാപ്രസിഡന്റ്, ജില്ലാക്കമ്മറ്റിയംഗം എന്നീനിലകളില്‍ മാസ്റര്‍ തിളങ്ങി. ഇപ്പോള്‍ സി.പി.എം. ആലക്കോട് ഏരിയാക്കമ്മറ്റിയംഗം, കര്‍ഷകസംഘം ആലക്കോട് ഏരിയാസെക്രട്ടറി, ജില്ലാക്കമ്മറ്റിയംഗം, കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീനിലകളില്‍ രാമകൃഷ്ണന്‍മാസ്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. 
1988-ല്‍, ജന്മിയായിരുന്ന പി.പി. കൃഷ്ണന്‍നമ്പ്യാരെ പരാജയപ്പെടുത്തി നടുവില്‍ ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട മാസ്റര്‍, 2000-05 കാലഘട്ടത്തിലും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമാണ് ഇദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ പലതവണ കേസുകളില്‍ പ്രതിയായിട്ടുണ്ട്. 
പഞ്ചായത്തംഗമെന്നനിലയില്‍ തന്റെ വാര്‍ഡില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം വഹിച്ചുവരുന്നു. ദുര്‍ബലജനവിഭാഗങ്ങള്‍ക്കുള്ള സഹായങ്ങള്‍, അടിസ്ഥാനസൌകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന ഈ പൊതുപ്രവര്‍ത്തകന്‍ പോത്തുകുന്ന്-താറ്റയാട് റോഡ്, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടി നിര്‍മ്മാണം തുടങ്ങിയ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നടുവില്‍ ചെറുകാട് വായനശാല, സാംസ്കാരികസമിതി എന്നിവയുടെ സ്ഥാപകപ്രസിഡന്റായിരുന്നു ഇദ്ദേഹം. 
ഒരു പുസ്തകപ്രേമിയായ മാസ്റര്‍, തന്റെ കൈവശമുണ്ടായിരുന്ന ഇരുനൂറോളം പുസ്തകങ്ങള്‍ നടുവില്‍ ചെറുകാട് വായനശാലയ്ക്ക് സംഭാവനചെയ്ത് മാതൃകയായി. നടുവില്‍ സാംസ്കാരികസമിതി പ്രവര്‍ത്തകനായ ഇദ്ദേഹം നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2005-06-ല്‍ നടുവില്‍ സ്കൂളില്‍ നടന്ന സബ്ജില്ലാ യുവജനോത്സവത്തിന്റെ പ്രധാനചുമതലക്കാരനായിരുന്നു രാമകൃഷ്ണന്‍മാസ്റര്‍.
ജാനകിയാണ് മാസ്ററുടെ സഹോദരി. പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ആധാരമെഴുത്തുകാരനുമായ കെ.വി.കുഞ്ഞിക്കൃഷ്ണന്റെയും കാര്‍ത്ത്യായനിയുടെയും മകള്‍ ഭാര തിയാണ് സഹധര്‍മ്മിണി. മഞ്ജുഷ (ഭര്‍ത്താവ് നവീന്‍, ഗള്‍ഫ്, മകള്‍ സ്നേഹ), നടുവില്‍ ഹൈസ്കൂള്‍ ഊര്‍ജ്ജതന്ത്രം അദ്ധ്യാപ കനായ മനേഷ്, വിദ്യാര്‍ത്ഥിയായ ബിജേഷ് എന്നിവര്‍ മക്കളാണ്.

              
Back

  Date updated :