V.V. Vinod Jyolsiar

V.V. Vinod Jyolsiar

Any

Reading

Problem

Astrologist

Sreegovindam

Thalipparamb P.O., Near Mandamkund Vishnu Temple

Kannur, 0460-2208328, 9447371823

Nil

Back

NIL

വി.വി. ഗോവിന്ദന്റെയും വി.വി. സരോജനിയുടെയും മകനായി വി.വി. വിനോദ് ജ്യോത്സ്യര്‍ 1974 ഒക്ടോബര്‍ 2-ന് ജനിച്ചു. പിതാവ് വലിയവളപ്പില്‍ ഗോവിന്ദന്‍, വെസ്റേണ്‍ ഇന്ത്യാ കോട്ടണ്‍സിലെ ജീവനക്കാരനായിരുന്നു. തുടര്‍ന്ന്, പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിന് സമീപം ഒരു തടിമില്ലില്‍ ജോലിചെയ്തു. ആദ്യകാലങ്ങളില്‍ രാഷ്ട്രീയ-കലാരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു പുസ്തകപ്രേമികൂടിയാണ്.
മാങ്ങാട് ഈസ്റ് എല്‍.പി.സ്കൂളിലും തുടര്‍ന്ന്, എസ്.എസ്.എല്‍.സി. വരെ പറശ്ശിനിക്കടവ് ഹൈസ്കൂളിലുമായിരുന്നു വിനോദിന്റെ വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചിരുന്നു.
വിനോദിന്റെ പിതാമഹന്മാര്‍ അറിയപ്പെടുന്ന ജ്യോത്സ്യന്മാരായിരുന്നു. കുടുംബപാരമ്പര്യമായി ലഭിച്ച ജ്യോതിഷത്തില്‍ വിനോദും ശ്രദ്ധകേന്ദ്രീകരിച്ചു. അമ്മയുടെ അമ്മാവനായ തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരത്തില്‍ ബാലകൃഷ്ണന്‍ ജ്യോത്സ്യരുടെ കീഴിലാണ് ഇദ്ദേഹം ജ്യോതിഷപഠനം ആരംഭിച്ചത്. ആറുവര്‍ഷത്തെ ജ്യോതിഷപഠനത്തിനുശേഷം ഗുരുവിന്റെ ഭവനത്തില്‍വച്ചുതന്നെ ജ്യോതിഷവൃത്തിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, ഒരു വര്‍ഷക്കാലമായി സ്വന്തം ഭവനത്തില്‍ ജ്യോതിഷവൃത്തി നടത്തിവരികയാണ് ഇദ്ദേഹം. ഇടക്കാലത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് രണ്ടുവര്‍ഷക്കാലം തളിപ്പറമ്പില്‍ മാര്യേജ് ബ്യൂറോ നടത്തിയിരുന്നു. മാന്ധങ്കുണ്ട് മഹാവിഷ്ണുക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വിനോദ് ജ്യോത്സ്യര്‍ പങ്കെടുക്കാറുണ്ട്. മാന്ധങ്കുണ്ട് മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവാഘോഷക്കമ്മറ്റിയുടെ (2007) വൈസ്ചെയര്‍മാനായിരുന്നു. അടുത്തകാലത്ത് ഇവിടെ നടന്ന സപ്താഹത്തിന്റെ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന സ്വഭാവക്കാരനാണ് വിനോദ്. വലിയൊരു ഗ്രന്ഥശേഖരവും ഇദ്ദേഹത്തിനുണ്ട്. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും പ്രതിഭയുള്ളവരെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലാണ് ഇദ്ദേഹം.
തറവാട് പ്രശ്നം, അഷ്ടമംഗലപ്രശ്നം, സ്വര്‍ണ്ണപ്രശ്നം, താമ്പൂലപ്രശ്നം തുടങ്ങിയവയിലെല്ലാം ഇദ്ദേഹം വിദഗ്ദ്ധനാണ്. മാനസികപ്രശ്നങ്ങള്‍, വിവാഹകാര്യങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, സന്താനദുഃഖം, ജോലിസംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി നൂറുകണക്കിനാളുകള്‍ ഇദ്ദേഹത്തെ തേടിയെത്തുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം നടത്തിയ പ്രവചനം വളരെ കൃത്യമായിരുന്നു. കേരളത്തിനുപുറത്തുപോകാനും വിനോദിന് ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലും മദ്രാസിലും ഇദ്ദേഹം ജ്യോതിഷഗണനങ്ങള്‍ക്കായി സന്ദര്‍ശനം നടത്തി.
തന്റെ എല്ലാവിജയങ്ങള്‍ക്കും കാരണം ഗുരുനാഥനും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് വിനോദ് ഉറച്ചുവിശ്വസിക്കുന്നു. മൂകാംബികാകടാക്ഷത്താലാണ് തന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി ഭവിക്കുന്നതെന്നാണ് വിനോദ് കരുതുന്നത്. ജനങ്ങള്‍ നല്കുന്ന സ്നേഹവും പിന്തുണയുമാണ് ഏറ്റവും നല്ല അംഗീകാരമെന്നും അത് വിലകൊടുത്ത് വാങ്ങാവുന്നതല്ല എന്നും വിനോദ് ജ്യോത്സ്യര്‍ പറയുന്നു.
സത്യസന്ധമായി ഗ്രഹസ്ഥിതി മനസ്സിലാക്കി നിരൂപണം ചെയ്താല്‍ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് സംശയമില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും ജ്യോതിഷവിധി പ്രകാരം പരിഹാരങ്ങള്‍ ഉണ്ടെന്നും വിനോദ് സമര്‍ത്ഥമായി വാദിക്കുന്നു. വി.വി. ബൈജു, വി.വി സജിത്ത് എന്നിവര്‍ വിനോദിന്റെ സഹോദരങ്ങളാണ്. കടന്നപ്പള്ളി സ്വദേശിനിയായ കെ.ടി. സൌമ്യയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി.

              
Back

  Date updated :