Chackochan Manjalamkunnel

Chackochan Manjalamkunnel

Any

Reading

Problem

Social Worker

Manjalamkunnel

Vayattuparambu P.O

Kannur, 0460-2246340, 245340, 9446858400

Nil

Back

NIL

സാമൂഹികനന്മയ്ക്കായി ഉഴിഞ്ഞുവച്ച ജീവിതമാണ് വായാട്ടുപറമ്പ് സ്വദേശികളുടെ പ്രിയങ്കരനായ ചാക്കോച്ചന്‍ മഞ്ഞളാംകുന്നേലിന്റേത്. പൊതുജനക്ഷേമം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ചാക്കോച്ചന്‍ എന്ന വ്യക്തിയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നത്. 48-ാം വയസ്സിലും ഇദ്ദേഹം തന്റെ നിസ്വാര്‍ത്ഥസേവനം തുടരുന്നു.
1959 ജനുവരി 1-ാം തീയതി മഞ്ഞളാംകുന്നേല്‍ അബ്രഹാമിന്റെയും വലിയവീട്ടില്‍ അന്നമ്മയുടെയും പുത്രനായി ജനിച്ചു. ചാക്കോച്ചന്റെ പിതാവ് അബ്രഹാം ജനങ്ങള്‍ക്കിടയില്‍ കുട്ടിച്ചേട്ടന്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ഡോ. പി.എ. മാത്യുവിന്റെ കാര്യസ്ഥനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു. സത്യസന്ധതയ്ക്ക് മുന്‍തൂക്കം നല്കി മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച മഹത്വ്യക്തിയാണ് ഇദ്ദേഹം. വായാട്ടുപറമ്പ് പള്ളിയുടെയും ഹൈസ്കൂളിന്റെയും നിര്‍മ്മാണച്ചുമതലയില്‍ മുഖ്യപങ്കുവഹിച്ച ഇദ്ദേഹം 1988 മാര്‍ച്ച് 4-ന് നിര്യാതനായി. 
നടുവില്‍ ഹൈസ്കൂളില്‍നിന്നും 1980-ല്‍ ചാക്കോച്ചന്‍ എസ്.എസ്.എല്‍.സി. പാസ്സായി. 1982-ല്‍ തളിപ്പറമ്പില്‍ നിന്നാണ് പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പൂര്‍ത്തീകരിച്ചത്. 
1983-ല്‍ കരുവഞ്ചാല്‍ പോസ്റ് ഓഫീസില്‍ ബ്രാഞ്ച് പോസ്റ്മാസ്ററായി പ്രവേശിച്ച് ഔദ്യോഗികജീവിതം ആരംഭിച്ച ഇദ്ദേഹം 24 വര്‍ഷക്കാലമായി ഇവിടെ സേവനമനുഷ്ഠിക്കുന്നു. എഫ്.എന്‍.പി.ഓയിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ സബ് ഡിവിഷനിലെ ഏറ്റവും കൂടുതല്‍ ജോലിഭാരമുള്ളതും പൊതുജനസമ്പര്‍ക്കമുള്ളതുമായ പോസ്റോഫീസാണിത്. പൊതുജനപരാതിയോ പ്രശ്നങ്ങളോ ഇല്ലാതെ സഹപ്രവര്‍ത്തകരുമായി ഒത്തൊരുമിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ചാക്കോച്ചന്റെ പങ്ക് നിര്‍ണ്ണായകമാണ്. 1980-ല്‍ ആരംഭിച്ച പോസ്റോഫീസ് ഇന്ന് മാതൃകയാക്കാവുന്ന ഒന്നായിമാറിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 50 ലക്ഷം രൂപ ഓരോവര്‍ഷവും സമാഹരിക്കുന്നതിന് പ്രത്യേക പുരസ്കാരവും ഡിവിഷനില്‍നിന്നും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തനിക്ക് തളര്‍ച്ചയില്ലാതെ പ്രവര്‍ത്തിക്കാനാവുന്നത് ദൈവാനുഗ്രഹംകൊണ്ട് മാത്രമാണ് എന്ന് തുറന്ന് അംഗീകരിക്കുന്ന ചാക്കോച്ചന്‍ ദേവാലയസംബന്ധമായ കാര്യങ്ങളിലും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രവര്‍ത്തനം നടത്തുന്നു. 
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ചര്‍ച്ചിന്റെ ആത്മീയകാര്യങ്ങളിലും പൊതുകാര്യങ്ങളിലും വാര്‍ഡുതലകാര്യങ്ങളിലും വികാരിയച്ചനോടൊപ്പംനിന്നുകൊണ്ട് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ പി.ടി.എ പ്രസിഡണ്ടായി ഇദ്ദേഹം പ്രവര്‍ത്തിച്ചുണ്ട്. 2003-2007 കാലയളവില്‍ ചാക്കോച്ചന്‍ പി.ടി.എ. പ്രസിഡണ്ടായിരിക്കെ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം നേതൃത്വം വഹിച്ചു. 2000-ത്തില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി പ്രയോജനം ലഭിക്കുന്നുണ്ട്. തലശ്ശേരി അതിരൂപതയിലെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബാണ് ഇത്. രണ്ടുകുട്ടികള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്നരീതിയില്‍ ഇവിടെ സൌകര്യമുണ്ട്. ഈ സ്ഥാപനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഇദ്ദേഹം സന്തോഷവാനാണ്. 
തികഞ്ഞ പ്രാസംഗികനായ ചാക്കോച്ചന്‍ നല്ല വായനാശീലമുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന് അപൂര്‍വ്വഗ്രന്ഥങ്ങളടങ്ങുന്ന ഒരു ലൈബ്രറി സ്വന്തമായുണ്ട്. 10 വര്‍ഷക്കാലം ഇദ്ദേഹം സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കാര്‍ഷികരംഗത്ത് സ്വന്തമായ അദ്ധ്വാനത്തിലൂടെയും ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
കരുവഞ്ചാല്‍ വൈ.എം.സി.ഏയുടെ പ്രസിഡണ്ടും സജീവപ്രവര്‍ത്തകനുമാണ് ചാക്കോച്ചന്‍. വൈ.എം.സി.ഏയുടെ പേരില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കണ്ണൂര്‍ സബ്റീജിയണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കരുവഞ്ചാല്‍ വൈ.എം.സി.എ ആണ്. വൈ.എം.സി.ഏയുടെ മികച്ച പ്രവര്‍ത്തകനുള്ള ബഹുമതിയും ഇദ്ദേഹത്തെ തേടിയെത്തി.
പാരിഷ് കൌണ്‍സില്‍ അംഗംകൂടിയായ ചാക്കോച്ചന്റെ നേതൃത്വത്തില്‍ വായാട്ടുപറമ്പ് പള്ളിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടായിരുന്നു. 2008 ജനുവരിയില്‍ പ്രസ്തുത സ്മരണിക പുറത്തിറക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം.
1985-ലാണ് ചാക്കോച്ചന്‍ വിവാഹിതനാകുന്നത്. ചെറുപുഴ സ്വദേശിനിയും മണ്ഡപത്തില്‍ കുടുംബാംഗവുമായ നിര്‍മ്മലയാണ് സഹധര്‍മ്മിണി. റോബിന്‍ ജേക്കബ് (നഴ്സിങ്ങ്, ബാംഗ്ളൂര്‍), റോണിയ (പ്ളസ്ടു), റോഷ്ന (പ്ളസ്വണ്‍) എന്നിവര്‍ മക്കളാണ്.
അബ്രഹാം (കൃഷി), ജോസഫ് (കൃഷി), ജോര്‍ജ്ജ് (എസ്റേറ്റ് സൂപ്രണ്ട്, കുന്നോത്ത്), ആന്റണി (ഹൈസ്കൂള്‍ ഉദ്യോഗസ്ഥന്‍), പെണ്ണമ്മ, റോസമ്മ, ത്രേസ്യാമ്മ, ചിന്നമ്മ, മോളി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :