Late Joseph Vydyar

Late Joseph Vydyar

Any

Reading

Problem

Nil

Chanakakkattil

Kuttipuzha, Kottayad P.O.

Kannur, 0460-2245840

Nil

Back

NIL

ആയുര്‍വേദ ആതുരശുശ്രൂഷാരംഗത്ത് ശ്രദ്ധേയനായ വൈദ്യനാണ് ശ്രീ. ജോസഫ് ചാണകക്കാട്ടില്‍. ചാണകക്കാട്ടില്‍ മത്തായിയുടെയും ആനക്കല്ല് മുകളില്‍ മറിയയുടെയും മകനായി 1924 ജനുവരിയില്‍ ജോസഫ് ചാണകക്കാട്ടില്‍ ജനിച്ചു. രണ്ടാംലോകമഹായുദ്ധാനന്തരമുണ്ടായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍നിന്ന് ഇദ്ദേഹത്തിന്റെ കുടുംബം കണ്ണൂര്‍ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍പെടുന്ന കുറ്റിപ്പുഴ എന്നസ്ഥലത്ത് താമസമാക്കി. നേരത്തെ ഇദ്ദേഹം തിരുവിതാംകൂറിലെ കങ്ങഴ മലയാളം സ്കൂളില്‍ ഏഴാംതരംവരെ പഠിച്ചിരുന്നു. പിന്നീട് സംസ്കൃതം പഠിച്ചു. തിരുവിതാംകൂറില്‍നിന്ന് വൈദ്യം പഠിച്ച ഇദ്ദേഹം കങ്ങഴയിലെ കോവൂര്‍ അയ്യപ്പന്‍ വൈദ്യരുടെ കീഴിലാണ് ചവിട്ടിത്തിരുമ്മും ചികിത്സയും ഗുരുകുലസമ്പ്രദായപ്രകാരം പഠിച്ചത്. പുല്ലുപാറ, പെരുവന്താനം എന്നിവിടങ്ങളില്‍ ചികില്‍സ നടത്തി. അഞ്ചുവര്‍ഷത്തെ പരിശീലനത്തിനുശേഷമാണ് സ്വന്തമായി ചികിത്സ ആരംഭിച്ചത്.
കടനിക്കാട്ട് പള്ളിയിലെ അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനായും പന്ത്രണ്ട് വര്‍ഷം ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഏഴുവര്‍ഷം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തിന് 2006 ഏപ്രിലില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. കുറച്ചുദിവസം ഐ.സി.യുവിലായിരുന്നു. പിന്നീട് രണ്ട് തവണ ബോധക്ഷയവുമുണ്ടായി. വിശദമായ പരിശോധനയില്‍ ഹാര്‍ട്ട് അറ്റാക്ക് അല്ലെന്നും മസ്തിഷ്കത്തിലെ ദ്രാവകം കുറഞ്ഞതിനെ തുടര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടതാണെന്നും അറിഞ്ഞു. ഇദ്ദേഹത്തിന്റെ പിതാവ് 1962-ലും ഇളയസഹോദരന്‍ ആന്റണി 1966-ല്‍ സര്‍പ്പദംശനമേറ്റും മരിച്ചു. 1972-ല്‍ അമ്മയും മരിച്ചു.
1947 ജനുവരിയില്‍ കടുത്താനത്ത് മത്തായിയുടെയും അന്നാമ്മയുടെയും മകള്‍ ഏലിയാമ്മയെ ഇദ്ദേഹം വിവാഹം ചെയ്തു. ജോസഫ് വൈദ്യരുടെ മകള്‍ മേരിക്കുട്ടി പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു. വൈദ്യരുടെ മകന്‍ മാത്യു കേരളാ കോണ്‍ഗ്രസ് (ജോസഫ്) ജില്ലാസെക്രട്ടറിയാണ്. സാലിയാണ് രണ്ടാമത്തെമകള്‍. ഇളയമകന്‍ രാജു. പരേതരായ മത്തായി, കുര്യാക്കോസ്, വര്‍ക്കി, ആന്റണി എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.
2009 ഫെബ്രുവരി 26-ന് ആ വൈദ്യശ്രേഷ്ഠന്‍ എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.

              
Back

  Date updated :