Gurudayal M.P.

Gurudayal M.P.

Any

Reading

Problem

Businessman

Guru Nivas

Mullakkal P.O.

Alapuzha, 9446374972

Nil

Back

NIL

നൂറുരൂപാ മുതല്‍ നൂറു പവന്‍വരെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിക്കുന്ന കേരളത്തിലെ ഏകസ്ഥാപനമാണ് ഗുരു ജൂവലേഴ്സ്. ശ്രീ. ഗുരുദയാല്‍ എം.പി.യുടെ ഉടമസ്ഥതയില്‍ മധ്യകേരളത്തില്‍ പ്രശസ്തമായി പ്രവര്‍ത്തിച്ചുവരികയാണ് ഈ സ്ഥാപനം.
പുളിങ്കുന്ന് പുളിമൂട്ടില്‍ വീട്ടില്‍ പളനിയപ്പന്‍ ആചാരിയുടെയും ചങ്ങനാശ്ശേരി ശാലഗ്രാമം ലീലാമണിയമ്മയുടെയും മകനാണ് വ്യവസായപ്രമുഖനായ ഗുരുദയാല്‍. 1979-ല്‍ ഗുരുദയാലിന്റെ പിതാവ് പളനിയപ്പനാണ് സ്വര്‍ണ്ണവ്യാപാരത്തിന് തുടക്കമിട്ടത്. ആലപ്പുഴയിലാണ് ആദ്യം സ്വര്‍ണ്ണാഭരണശാല സ്ഥാപിച്ചത്. 1981-ല്‍ സ്വര്‍ണ്ണത്തിന്റെ ഹോള്‍സെയില്‍ മേഖലയില്‍ പളനിയപ്പന്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി. കേരളത്തിലുടനീളം ഇക്കാലത്ത് ഹോള്‍സെയിലില്‍ സ്വര്‍ണ്ണ വില്‍പനനടത്തിയിരുന്നു. അതിനുശേഷംറീട്ടെയ്ല്‍ സ്വര്‍ണ്ണവ്യാപാരത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു.
ശ്രീനാരായണഗുരുവിനെ മാതൃകാപുരുഷനായിക്കരുതുന്ന പളനിയപ്പന്‍, ഗുരുവിന്റെ സ്മാരണാര്‍ത്ഥമാണ് തന്റെ രണ്ടാമത്തെ മകന് ഗുരുദയാല്‍ എന്ന് നാമകരണം ചെയ്തത്. ജൂവലറിയ്ക്ക് ഗുരു എന്ന പേരാണ് നല്കിയത്. പളനിയപ്പന്‍ ഒരു ദാര്‍ശനികചിന്താഗതിക്കാരനായിരുന്നു. നന്മയെ ലാക്കാക്കിയുള്ളതാവണം ബിസിനസ്സ് എന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടറായി ഇദ്ദേഹം കുറേക്കാലം ജോലിചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന ബാസ്കറ്റ് ബാള്‍ താരമായിരുന്നു. കേരളത്തിനുവേണ്ടി ഡല്‍ഹി നാഷണല്‍സില്‍ പതിന്നാലുപ്രാവശ്യം പളനിയപ്പന്‍ കളിച്ചിട്ടുണ്ട്. ഒരു മികച്ച അത്ലറ്റായിരുന്നു പളനിയപ്പന്‍.
ഗുരുദയാലിന്റെ കുടുംബം പാരമ്പര്യമായി സ്വര്‍ണ്ണ വ്യാപാരികളായിരുന്നു. പുളിമൂട്ടില്‍ കുട്ടപ്പന്‍ ആചാരി, ശാലഗ്രാമം ചെല്ലപ്പന്‍ ആചാരി എന്നിവരാണ് ഗുരുദയാലിന്റെ പിതാമഹന്മാര്‍. ചെല്ലപ്പന്‍ ആചാരിക്ക് രത്നവ്യാപാരവുമുണ്ടായിരുന്നു. തറവാട്ടില്‍ ഏഴ് ആനകള്‍ ഉണ്ടായിരുന്നതായി ഗുരുദയാല്‍ അനുസ്മരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു നാട്ടാനപ്രസവിക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടിലാണ്. വളരെ പേരും പെരുമയുമുള്ള തറവാടാണ് ഗുരുദയാലിന്റേത്.
1979-ല്‍ ആലപ്പുഴ എസ്.ഡി.കോളജില്‍ പഠിക്കുമ്പോഴാണ് ഗുരുദയാല്‍ ആദ്യമായി സ്വര്‍ണ്ണനിര്‍മ്മാണ വിപണനരംഗത്തേയ്ക്ക് വരുന്നത്. സാധാരണക്കാര്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു വിപണനരീതിയായിരുന്നു ഗുരുദയാലിന്റെ പിതാവ് സ്വീകരിച്ചിരുന്നത്. 150 മില്ലിഗ്രാം മുതല്‍ 100ഗ്രാം വരെയുള്ള ഭാരം കുറഞ്ഞ ആഭരണങ്ങള്‍ മുതല്‍ നൂറുപവന്‍ വരെ തൂക്കം വരുന്ന വലിയ ഉരുപ്പടികള്‍വരെ ഗുരുദയാല്‍ ജൂവലറിയിലുണ്ട്.
916 ഹാള്‍മാര്‍ക്ക് ജൂവലറി(ഉയര്‍ന്നനിലവാരമുള്ളത്)യോടൊപ്പം സാധാരണ കടകളില്‍ ലഭിക്കുന്ന ഇതരലോഹങ്ങള്‍ ചേര്‍ന്ന സ്വര്‍ണ്ണവും ഗുരുദയാലിന്റെ ആഭരണശാലയിലുണ്ട്. മെഷീന്‍ വര്‍ക്കും കൈപ്പണിയുമെല്ലാം ആഭരണനിര്‍മ്മാണത്തിനായി ഇവിടെ പ്രയോജനപ്പെടുത്തുന്നു. നൂറോളം വിദഗ്ദ്ധരായ പണിക്കാര്‍ രൂപകല്പനചെയ്യുന്ന തനതായ സ്വര്‍ണ്ണാഭരണങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. കേരളാ ഓര്‍ണമെന്റ്സ് എന്നൊരുസ്ഥാപനവും ഗുരുദയാല്‍ നടത്തുന്നുണ്ട്.
ആലപ്പുഴയിലെ ജനങ്ങളുടെ ക്രയശേഷിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഗുരുദയാല്‍ പുതിയ ഡിസൈനുകളും അളവും തൂക്കവും നിശ്ചയിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്. കനംകുറഞ്ഞതും കല്ലുവച്ചതുമായ നെല്ലൂര് ആഭരണങ്ങള്‍, കേരളീയരീതിയിലുള്ള കനം കുറഞ്ഞ ചെയിനുകള്‍, നെക്ലേസുകള്‍ എന്നിവകൂടാതെ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് വരുന്ന യന്ത്രനിര്‍മ്മിത ആഭരണങ്ങളും ഗുരു ജൂവലേഴ്സില്‍ ലഭ്യമാണ്. ഇവിടെ നിര്‍മ്മിക്കുന്ന 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
വിറ്റ ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിലും ഗുരുജൂവലേഴ്സ് ശ്രദ്ധിക്കുന്നു. സഹോദരസ്ഥാപനങ്ങളടക്കം പതിമൂന്നോളം സ്ഥാപനങ്ങളാണ് ഗുരുജൂവലേഴ്സിനുള്ളത്. ഇവിടെയെല്ലാം വിറ്റസ്വര്‍ണ്ണം തിരിച്ചെടുക്കുന്നുമുണ്ട്. ആലപ്പുഴ കൂടാതെ പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, എറണാകുളം, ചേര്‍ത്തല എന്നിവിടങ്ങളില്‍ ഗുരുജൂവലേഴ്സിന് ശാഖകളുണ്ട്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ഗുരു ജൂവലേഴ്സിന്റെ പുതിയഷോറൂം 2007 ആഗസ്റ് 20-ന് സ്ഥാപകനായ പി.കെ. പളനിയപ്പന്‍ ഉദ്ഘാടനം ചെയ്തു. 
വേണുഗോപാല്‍ എം.പി (സാന്‍ ഫാഷന്‍ ജൂവലറി), പ്രതിപാല്‍ എം.പി. (പുളിമൂട്ടില്‍ ജൂവലറി, ചെങ്ങന്നൂര്‍), സുനില്‍ദത്ത് (പുളിമൂട്ടില്‍ ജൂവലറി) എന്നിവരാണ് ഗുരുദയാലിന്റെ സഹോദരങ്ങള്‍. ലക്ഷ്മണന്‍-അംബുജം ദമ്പതികളുടെ മകളായ സിന്ധുവാണ് സഹധര്‍മ്മിണി. ബിരുദധാരിയായ സിന്ധു, ഭര്‍ത്താവിന്റെ ബിസിനസ് പാര്‍ട്നറും അക്കൌണ്ട്സ് വിഭാഗം മേധാവിയുമാണ്. പ്ളസ്ടു വിദ്യാര്‍ത്ഥിയായ അശോക് ഗുരുദയാല്‍, ഒമ്പതാംക്ളാസ്സ് വിദ്യാര്‍ത്ഥിനി അമല്‍ ഗുരുദയാല്‍ എന്നിവരാണ് ഗുരുദയാല്‍-സിന്ധു ദമ്പതികളുടെ മക്കള്‍.
നിലവാരമുള്ളതും വൈവിധ്യമുള്ളതുമായ സ്വര്‍ണ്ണാഭരണങ്ങളുടെ മാസ്മരലോകവുമായി കേരളത്തിന്റെ സ്വര്‍ണ്ണാഭരണവ്യാപാരരംഗത്ത് ജൈത്രയാത്ര തുടരുകയാണ് ഗുരുദയാലിന്റെ നേതൃത്വത്തിലുള്ള ഗുരു ജൂവലേഴ്സ്. സ്വര്‍ണ്ണവ്യാപാരത്തോടൊപ്പം ടൂറിസം വ്യവസായരംഗത്തും സജീവമാണ് ഗുരുദയാല്‍. ഇദ്ദേഹത്തിന് രണ്ട് ആഡംബരഹൌസ്ബോട്ടുകള്‍ ഉണ്ട്. ആലപ്പുഴ ടൂറിസം മേഖലയില്‍ ഗുരുദയാല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് നടത്തുന്നുണ്ട്. ഒരു റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ശ്രീനാരായണഗുരുദേവന്റെ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുന്ന ഗുരുദയാല്‍, സാത്വിക ജീവിതമാണ് കാംക്ഷിക്കുന്നത്. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്നതിനും തിരക്കിനിടയില്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നു. സാധാരണക്കാരുടെ സുവര്‍ണ്ണമോഹങ്ങള്‍ക്ക് നിറമേകുന്ന ആഭരണശേഖരവുമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാനാവാത്ത ജൂവലറിയായി തന്റെ സ്ഥാപനത്തെ മാറ്റിയെടുക്കുന്നതില്‍ ഗുരുദയാല്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട് എന്നതില്‍ സന്ദേഹമില്ല.

              
Back

  Date updated :