Mangalassery Madhavan

Mangalassery Madhavan

Any

Reading

Problem

Social Worker

Mangalassery House

Cherukara, Tharuvana P.O

Wayanad, 04935-230354, 9447933363

Nil

Back

NIL

ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ്, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യം എന്നിവകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ശ്രീ.മംഗലശ്ശേരി മാധവന്‍.
ആയിരവീട്ടില്‍ കണാരന്‍നായരുടെയും മംഗലശ്ശേരി ദേവകി നെറ്റ്യാരുടെയും മകനായി 1940-ല്‍ ജനിച്ചു. വെള്ളമുണ്ട എ.യു.പി.സ്കൂള്‍, മാനന്തവാടി ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തലശ്ശേരി പാലയാട് ബേസിക് ട്രെയിനിങ് സ്കൂളില്‍നിന്ന് അദ്ധ്യാപകപരിശീലനം നേടി. 
1960-ല്‍ വെള്ളമുണ്ട എ.യു.പി. സ്കൂളില്‍ അദ്ധ്യാപകനായി മാധവന്‍മാസ്റര്‍ നിയമിതനായി. താന്‍ പഠിച്ച സ്കൂളില്‍തന്നെ അദ്ധ്യാപകനാകാനായിരുന്നു ഇദ്ദേഹത്തിന്റെ നിയോഗം. 1990-ല്‍ വിശിഷ്ട സേവനത്തിന് പ്രൈമറി സ്കൂള്‍ അദ്ധ്യാപകനുള്ള ദേശീയഅവാര്‍ഡ് ലഭിച്ചു. 1992-ല്‍ ഹെഡ്മാസ്ററായ ഇദ്ദേഹം 36 വര്‍ഷത്തെ സേവനത്തിനുശേഷം 1996-ല്‍ അദ്ധ്യാപനവൃത്തിയില്‍നിന്നും വിരമിച്ചു.
അദ്ധ്യാപനകാലത്തുടനീളം ഉദാത്തസേവനത്തിന്റെയും ലാളിത്യമാര്‍ന്ന ശൈലിയുടെയും ഉത്തമോദാഹരണമായിരുന്നു മാധവന്‍മാസ്റര്‍. വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും പ്രിയങ്കരനായ അദ്ധ്യാപകനും ശ്രദ്ധേയനായ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി മാധവന്‍ ദേശീയഅദ്ധ്യാപകഅവാര്‍ഡ് നേടുകയും ചെയ്തു.
പൊതുപ്രവര്‍ത്തനരംഗത്തു സജീവ സാന്നിദ്ധ്യമാണ് മാധവന്‍മാസ്റര്‍. കേരളഗ്രന്ഥശാലാസംഘം സംസ്ഥാന കമ്മിറ്റി അംഗമായും താലൂക്ക് സെക്രട്ടറി, വയനാട് ജില്ലാ സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ പ്രമുഖഗ്രന്ഥശാലയായ ചെറുകര റിനൈസന്‍സ് ലൈബ്രറി സ്ഥാപകാംഗമായ ഇദ്ദേഹം നിലവില്‍ ഈ ഗ്രന്ഥശാലയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. 
സര്‍വ്വീസ് സംഘടനാ നേതാവായിരുന്ന ഇദ്ദേഹം കേരള എയിഡഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇദ്ദേഹം വയനാട് ഡി.സി.സി. സെക്രട്ടറിയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ബ്ളോക്കു കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡണ്ടുമാണ്.
അമ്പതുവര്‍ഷത്തിലേറെയായി സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാനന്തവാടി താലൂക്ക് ഹൌസിംഗ് സഹകരണസംഘം പ്രസിഡണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി തരുവണ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നു.
കേരള അനൌപചാരിക വിദ്യാഭ്യാസവികസന സമിതിയുടെ (കാന്‍ഫെഡ്) പ്രവര്‍ത്തകനായി ജില്ലയില്‍ ഗ്രന്ഥശാലാപ്രവര്‍ത്തനവും പട്ടികവര്‍ഗ്ഗമേഖലയില്‍ അനൌപചാരികവിദ്യാഭ്യാസ പ്രവര്‍ത്തനവും നടത്തി. കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ 1980കളില്‍ നടത്തിയ ദേശീയോദ്ഗ്രഥന ജനവിജ്ഞാനകലാജാഥയുടെ ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടിക്കു ജില്ലയില്‍ നേതൃത്വം നല്‍കുകയുണ്ടായി.
മദ്യവര്‍ജ്ജനസമിതി ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച മാധവന്‍ മാസ്റര്‍ മാനന്തവാടി കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന ഗാന്ധിദര്‍ശന്‍ വേദിയുടെ സജീവ സംഘാടകനാണ്.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി നടത്തിയ ബൃഹത്തായ അദ്ധ്യാപക ഓറിയന്റേഷന്‍ കോഴ്സിന്റെ റിസോഴ്സ് പേര്‍സണായും 1995 മുതല്‍ നടത്തി വരുന്ന ജനകീയാസൂത്രണപരിപാടിയുടെ സംസ്ഥാന ഫാക്കല്‍ടി മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു.
സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ബ്ളോക്കു പ്രസിഡന്റ,് സ്റേറ്റു കൌണ്‍സിലര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ സഹകരണ ജനാധിപത്യവേദി പ്രസിഡന്റ്, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
നല്ലൊരു വാഗ്മി കൂടിയായ ഇദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ഏതാനും സാഹിത്യസൃഷ്ടികളും റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്.
സഹപ്രവര്‍ത്തകയും ഹിന്ദി അധ്യാപികയുമായ പി.സി.ചന്ദ്രമതിയാണ് ഭാര്യ. പരേതനായ എം.സി. ശ്രീലത (അധ്യാപിക W.M.O. കോളേജ് മുട്ടില്‍) എം.സി.പ്രേമലത (അധ്യാപിക എ.യു.പി.സ്കൂള്‍ വെള്ളമുണ്ട) എം.സി.ജയലത എന്നിവര്‍ മക്കളാണ്. ടി.ശിവരാജ് (ഉറവ്, വയനാട്) വി.കെ.വാസു (പ്രിന്‍സിപ്പാള്‍, ഗവ.മോഡല്‍ ഒടട വെള്ളമുണ്ട) എ. സുരേഷ് ബാബു (ഡെപ്യൂട്ടി തഹസില്‍ദാര്‍, മാനന്തവടി) എന്നിവര്‍ മരുമക്കളും. ജിതിന്‍ പ്രേംവാസ് (എഞ്ചിനീയര്‍, ടെക്നൊപാര്‍ക്ക്, തിരുവനന്തപുരം) ദിപിന്‍ പ്രേംവാസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) നവീന്‍ ബാബു (വിദ്യാര്‍ത്ഥി), എസ്. സിദ്ധാര്‍ത്ഥ് (വിദ്യാര്‍ത്ഥി), നവനീത് ബാബു (വിദ്യാര്‍ത്ഥി) എന്നിവര്‍ പേരക്കുട്ടികളുമാണ്. മംഗലശ്ശേരി നാരായണന്‍ (റിട്ട: ബി.ഡി.ഒ.) എം.ശ്രീധരന്‍ (റിട്ട: ജനറല്‍ മാനേജര്‍, ജില്ലാ സഹകരണബാങ്ക്), എം. രാമചന്ദ്രന്‍, എം.ശ്രീദേവി എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :