Scaria Myladoor

Scaria Myladoor

Any

Reading

Problem

Social Worker

Myladoor House

Areeckamala P.O., Kudiyanmala, Naduvil (Via)

Kannur, 0460-2218346

Nil

Back

സ്കറിയയും ഡെയ്സിയും വിവാഹരജതജൂബിലിവേളയില്‍

സ്കറിയ മൈലാടൂരിന്റെ മക്കള്‍: ശ്രീജ, ശ്രീന, ശ്രീജേഷ്

NIL

പുരാതനമായ ചരിത്രപാരമ്പര്യമുള്ള ക്രിസ്ത്യന്‍ കുടുംബമാണ് മൈലാടൂര്‍. തോമാശ്ളീഹാ വടക്കന്‍ പറവൂരില്‍ (ഇന്ന് ചാവക്കാട് എന്നറിയപ്പെടുന്നു) 32 ഇല്ലക്കാരായ നമ്പൂതിരിമാരെ ജ്ഞാനസ്നാനപ്പെടുത്തുകയുണ്ടായി. അവരില്‍ 4 ഇല്ലക്കാര്‍ കോട്ടയ്ക്കല്‍, താട്ടൂര്‍, തെക്കേടം, പാറയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ളവരായിരുന്നു. യോഹന്നാന്‍ എന്ന പേരുസ്വീകരിച്ച പാറയ്ക്കല്‍ പരമേശ്വരന്‍നമ്പൂതിരിയുടെ പിന്‍മുറക്കാരാണ് മൈലാടൂര്‍ കുടുംബക്കാര്‍.
സാമൂഹ്യ-സാംസ്കാരികരംഗത്ത് പാരമ്പര്യമായിത്തന്നെ പേരും പെരുമയുമുള്ള മൈലാടൂര്‍ കുടുംബത്തിലെ മാത്യുവിന്റെയും അഞ്ചാനിക്കല്‍ ഏലിയുടെയും മകനായി ശ്രീ. സ്കറിയ 1955 നവംബര്‍ 30-ന് ജനിച്ചു. കുടിയാന്മല ഫാത്തിമാ യു.പി. സ്കൂള്‍, നടുവില്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച് 1973-ല്‍ ഇദ്ദേഹം എസ്.എസ്.എല്‍.സി. പാസ്സായി. സര്‍ സെയ്ദ് കോളജില്‍നിന്നാണ് പി.ഡി.സി. പാസ്സായത്. ഹൈസ്കൂള്‍ പഠനകാലഘട്ടത്തില്‍തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വ്യാപൃതനായിരുന്ന സ്കറിയ, സ്കൂള്‍ ചെയര്‍മാനായിരുന്നു. ഒപ്പം, കെ.എസ്.യു. യൂണിറ്റ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കോളജ് പഠനകാലത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെ അനിഷേധ്യനേതാവായി തിളങ്ങിയ സ്കറിയ, കെ.എസ്.യു. തളിപ്പറമ്പ് താലൂക്ക് ജോ. സെക്രട്ടറിസ്ഥാനവും വഹിക്കുകയുണ്ടായി. 1977-ല്‍ യൂത്ത് കോണ്‍ഗ്രസ് എരുവേരി മണ്ഡലം പ്രസിഡണ്ടായി.
കലാ-കായിക-സാംസ്കാരികരംഗങ്ങളില്‍ കുടുംബപരമായിത്തന്നെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. സ്കറിയയുടെ ഭാര്യ ഞള്ളിമാക്കല്‍ ജോസഫ് - റോസമ്മ ദമ്പതികളുടെ മകളായ ഡെയ്സിയാണ്. ഭര്‍ത്താവിന്റെ പൊതുപ്രവര്‍ത്തനം പിന്തുടര്‍ന്ന് എരുവേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പദം അലങ്കരിക്കുന്ന ഇവര്‍ മഹിളാസമാജപ്രവര്‍ത്തനത്തിലൂടെ വനിതാ സംവരണ വാര്‍ഡില്‍നിന്ന് 2001-ല്‍ മത്സരിച്ച് വിജയതിലകമണിയുകയായിരുന്നു. 11-ാം വാര്‍ഡ് ആയ കൊക്കമുള്ളിലായിരുന്നു പ്രഥമപോരാട്ടം. വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയിലും ക്ഷേമത്തിലും ഊന്നിയുള്ളതായിരുന്നു. രാഷ്ട്രീയരംഗത്ത് കൂടുതല്‍ കരുത്തുതെളിയിച്ചുകൊണ്ട്, 2005-ല്‍ നടന്ന പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ രത്നഗിരിയില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് ഡെയ്സി വൈസ്പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ഇരുവരുടെയും അകമഴിഞ്ഞ രാഷ്ട്രീയസാന്നിദ്ധ്യമായിരുന്നു.
സ്കറിയ മൈലാടൂര്‍, രാഷ്ട്രീയപ്രവര്‍ത്തകനെന്നനിലയില്‍ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്നതോടൊപ്പം കലാകായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കാഴ്ചവച്ച അനുഗൃഹീതനും കൂടിയാണ്. 
ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി തെള്ളിക്കവല യുവശക്തി ആര്‍ട്സ് ആന്റ് സ്പോ ര്‍ട്സ് ക്ളബ്ബിനുവേണ്ടി എന്‍.വൈ.കെയുടെ സഹകരണത്തോടെ ഇദ്ദേഹം മലമ്പുഴ, ലക്ഷദ്വീപ്, ഹരിയാന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ സജീവമായി പങ്കെടുത്തു. 
യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജകമണ്ഡലം സെക്രട്ടറി, പ്രസിഡണ്ട് എന്നീനിലകളില്‍ ഇദ്ദേഹം കര്‍മ്മസാരഥ്യം വഹിച്ചിരുന്നു. 1984-ല്‍ എരുവേരി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്കറിയ 1989 വരെ തുടര്‍ന്നു. പിന്നീട്, ആലക്കോട് ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയായി. പ്രദേശത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കാന്‍ 2 ദിവസം സ്കറിയ കുടിയാന്‍മല ടൌണില്‍ നിരാഹാരസമരം അനുഷ്ഠിക്കുകയുണ്ടായി. മലയോരമേഖല ഗതാഗതയോഗ്യമാക്കുന്നതിന് ജനകീയപങ്കാളിത്തത്തോടെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം വഹിച്ചു. ഇപ്പോള്‍ ഇരിക്കൂര്‍ ബ്ളോക്ക് പഞ്ചായത്ത് മെമ്പറായ സ്കറിയ മൈലാടൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കണ്ണൂര്‍ ജില്ലാക്കമ്മറ്റി അംഗമാണ്. 
കുടിയാന്മലയിലെ യുവശക്തി മഹിളാസമാജം ക്ളബ്ബിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നകാലത്ത് ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട് വനിതകള്‍ക്കായി നടത്തിയ ക്യാമ്പിന് ഡെയ്സി മൈലാടൂര്‍ നേതൃത്വം കൊടുത്തിരുന്നു. സ്ത്രീശാക്തീകരണപ്രവര്‍ത്തനപരിപാടികള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്. എരുവേശി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീകളെ അടുക്കുംചിട്ടയുമുള്ളതാക്കിമാറ്റുന്നതില്‍ ഡെയ്സി വഹിച്ച പങ്ക് നിസ്തുലമാണ്. ഇതിനെല്ലാം പുറമേ കലാരംഗത്ത് പ്രശംസനീയമായ കഴിവുകള്‍ ഉള്ള ഡെയ്സി, എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അറിയാതെ എന്ന ടെലിഫിലിമില്‍ അഭിനിയിച്ചിട്ടുമുണ്ട്. പഠിക്കുന്നകാലത്തുതന്നെ അഭിനയമികവിന് അവാര്‍ഡുലഭിച്ചിട്ടുള്ള വ്യക്തിയാണ് ഇവര്‍. ഇപ്പോള്‍ ഇരിക്കൂര്‍ നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റുകൂടിയാണ് ഡെയ്സി. 
കുടുംബത്തിലെ ഐക്യവും പരസ്പരപ്രോത്സാഹനവുമാണ് ഒരേകുടുംബത്തില്‍ത്തന്നെ രണ്ട് പ്രമുഖവ്യക്തികളുടെ രൂപീകരണത്തിന് നിദാനമായത്. മാതാപിതാക്കളില്‍നിന്ന് പകര്‍ന്നുകിട്ടിയ സംഘടനാപാടവവും കലാസാംസ്കാരിക തേജസ്സും ഇവരുടെ മക്കളില്‍ പ്രതിഫലിക്കുന്നു. മക്കള്‍: ശ്രീജ, ശ്രീന, ശ്രീജേഷ്. കലാകായികരംഗത്ത് അക്കാദമിക് തലങ്ങളില്‍ മികച്ച നേട്ടം കൊയ്തവരാണ് ഈ കുട്ടികള്‍. സ്കറിയയുടെ സഹോദരങ്ങള്‍ ജോര്‍ജ്ജ്, ഏലിക്കുട്ടി, ജോസഫ്, മേരി, അന്നക്കുട്ടി, മാത്തുക്കുട്ടി എന്നിവരാണ്. അമ്മിണി, സിസിലി, ബേബി, സെലിന്‍ ജോസ്, ടോമി, ലിസി, ആന്റോ എന്നിവരാണ് ഡെയ്സിയുടെ സഹോദരങ്ങള്‍.

              
Back

  Date updated :